പ്രധാനമന്ത്രിയുടെ ഓഫീസ്
ഗയാനയിൽ ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും അഭിവൃദ്ധി പ്രാപിക്കുന്നു : പ്രധാനമന്ത്രി
ഗയാനയിലെ സരസ്വതി വിദ്യാ നികേതൻ സ്‌കൂൾ സന്ദർശിച്ച പ്രധാനമന്ത്രി, ഇന്ത്യ-ഗയാന സാംസ്കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള സ്വാമി ആകാശരാനന്ദ ജിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു
Posted On:
22 NOV 2024 3:06AM by PIB Thiruvananthpuram
ഗയാനയിലെ സരസ്വതി വിദ്യാ നികേതൻ സ്‌കൂൾ സന്ദർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ത്യ-ഗയാന സാംസ്കാരിക ബന്ധം ആഴത്തിലാക്കാനുള്ള സ്വാമി ആകാശരാനന്ദ ജിയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും ഗയാനയിൽ അഭിവൃദ്ധിപ്പെട്ടുവരികയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും ഗയാനയിൽ അഭിവൃദ്ധി പ്രാപിക്കുകയാണ്. സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും പരിപോഷിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അത്തരമൊരു സ്ഥലം സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു - സരസ്വതി വിദ്യാ നികേതൻ സ്കൂൾ. സ്കൂളുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുകയും ഇന്ത്യ-ഗയാന സാംസ്കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള സ്വാമി ആകാശരാനന്ദ ജിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു."
***
***
SK
(Release ID: 2075805)
Visitor Counter : 17