പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജോർജ്ജ്ടൗണിലെ ആര്യസമാജ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു
സ്വാമി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷിക്കുന്ന ഈ വർഷം വളരെ സവിശേഷം: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
22 NOV 2024 3:09AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ജ്ടൗണിലുള്ള ആര്യസമാജ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഗയാനയിൽ ഇന്ത്യൻ സംസ്കാരം സംരക്ഷിക്കുന്നതിലുള്ള ആര്യസമാജത്തിന്റെ പങ്കിനെയും അവരുടെ ശ്രമങ്ങളെയും ശ്രീ മോദി പ്രശംസിച്ചു. സ്വാമി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി ആഘോഷിക്കുന്നതിനാൽ ഈ വർഷം വളരെ സവിശേഷമായ ഒന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ഗയാനയിൽ ജോർജ്ജ്ടൗണിലെ ആര്യസമാജ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഗയാനയിൽ നമ്മുടെ സംസ്കാരം സംരക്ഷിക്കുന്നതിൽ അവർ വഹിച്ച പങ്ക് തീർച്ചയായും പ്രശംസനീയമാണ്. സ്വാമി ദയാനന്ദ സരസ്വതിയുടെ 200-ാം ജയന്തി നാം ആഘോഷിക്കുന്നതിനാൽ ഇത് വളരെ സവിശേഷമായ ഒരു വർഷമാണ്."
***
SK
( റിലീസ് ഐ.ഡി: 2075801)
സന്ദര്‍ശക കൗണ്ടര്‍ : 75
ഈ റിലീസ് വായിക്കുക:
Marathi
,
English
,
Urdu
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada