പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ഗയാനയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ പരിണിതഫലങ്ങളുടെ പട്ടിക (നവംബർ 19-21, 2024)

Posted On: 20 NOV 2024 9:55PM by PIB Thiruvananthpuram

ക്രമനമ്പർ

ഒപ്പിട്ട ധാരണാപത്രങ്ങൾ

ധാരണാപത്രത്തിന്റെ സാധ്യത

1.

ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം

ഈ വിഷയത്തിലെ സഹകരണത്തിൽ അസംസ്കൃത എണ്ണയുടെ ഉറവിടം, പ്രകൃതിവാതകസഹകരണം, അടിസ്ഥാനസൗകര്യ വികസനം, ശേഷി വർധിപ്പിക്കൽ, ഹൈഡ്രോകാർബൺ മൂല്യ ശൃംഖലയിലെ വൈദഗ്ധ്യം പങ്കിടൽ എന്നിവ ഉൾപ്പെടുന്നു.

2.

കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും ഉഭയകക്ഷിസഹകരണത്തിനുള്ള ധാരണാപത്രം

സംയുക്ത പ്രവർത്തനങ്ങൾ, ശാസ്ത്രീയ സാമഗ്രികളുടെ കൈമാറ്റം, വിവരങ്ങൾ, ഉദ്യോഗസ്ഥർ എന്നിവയിലൂടെ കാർഷിക മേഖലകളിലും അനുബന്ധ മേഖലകളിലും സഹകരണം പ്രോത്സാഹിപ്പിക്കൽ.

3.

സാംസ്കാരിക വിനിമയ പരിപാടി (2024-27)

നാടകം, സംഗീതം, ലളിതകല, സാഹിത്യം, ലൈബ്രറി, മ്യൂസിയം കാര്യങ്ങൾ തുടങ്ങിയ മേഖലകളിലെ സാംസ്കാരിക വിനിമയവും സഹകരണവും ഉൾപ്പെടെ ഇന്ത്യയും ഗയാനയും തമ്മിലുള്ള സാംസ്‌കാരിക സഹകരണം ശക്തിപ്പെടുത്തൽ ലക്ഷ്യമിടുന്നു.

4.

ഇന്ത്യൻ ഫാർമക്കോപ്പിയ നിയന്ത്രണത്തിനുള്ള ധാരണാപത്രം- ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഗയാന ആരോഗ്യ മന്ത്രാലയം എന്നിവ തമ്മിൽ ഇന്ത്യൻ ഫാർമക്കോപ്പിയയെ അംഗീകരിക്കുന്നതിനുള്ള ധാരണാപത്രം

അതതു നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി മരുന്നുകളുടെ നിയന്ത്രണ മേഖലയിൽ വളരെയടുത്ത സഹകരണം വികസിപ്പിക്കേണ്ടതിന്റെയും വിവരങ്ങൾ കൈമാറുന്നതിന്റെയും പ്രാധാന്യം തിരിച്ചറിയൽ.

5.

ജൻ ഔഷധി പദ്ധതി (പിഎംബിജെപി) നടപ്പാക്കുന്നതിനായി എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡും ഗയാന ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

പിഎംബിജെപി പരിപാടിക്കുകീഴിൽ കാരികോം രാജ്യങ്ങളിലെ പൊതുസംഭരണ ഏജൻസികൾക്ക് മിതമായ നിരക്കിൽ മരുന്നുകൾ വിതരണം ചെയ്യൽ

6.

മെഡിക്കൽ ഉൽപ്പന്ന മേഖലയിലെ സഹകരണം സംബന്ധിച്ച് സിഡിഎസ്‌സിഒയും ഗയാന ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

ഔഷധനിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, ജൈവ ഉൽപ്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ, ഫാർമസ്യൂട്ടിക്കൽസുമായി ബന്ധപ്പെട്ട് മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ സംഭാഷണവും സഹകരണ ചട്ടക്കൂടും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.

7.

ഡിജിറ്റൽ പരിവർത്തനത്തിനായി ജനസംഖ്യാതലത്തിൽ നടപ്പാക്കിയ വിജയകരമായ ഡിജിറ്റൽ പ്രതിവിധികൾ പങ്കിടുന്നതിനുള്ള സഹകരണം സംബന്ധിച്ച ഇന്ത്യ സ്റ്റാക്ക് ധാരണാപത്രം

ശേഷിവികസനം, പരിശീലന പരിപാടികൾ, മികച്ച സമ്പ്രദായങ്ങളുടെ കൈമാറ്റം, പൊതു ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, പരീക്ഷണ-ഡെമോ പ്രതിവിധികളുടെ വികസനം തുടങ്ങിയവയിലൂടെ ഡിജിറ്റൽ പരിവർത്തന മേഖലകളിൽ സഹകരണം സ്ഥാപിക്കൽ.

8.

ഗയാനയിൽ യുപിഐ പോലുള്ള സംവിധാനം വിന്യസിക്കുന്നതിന് എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും ഗയാനയിലെ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം

ഗയാനയിൽ യുപിഐ പോലെ തത്സമയ പണമിടപാടു സംവിധാനം വിന്യസിക്കുന്നതിനുള്ള സാധ്യതകൾക്കായി പരസ്പരം ഇടപെടുന്നതിനുള്ള അഭിലാഷം തിരിച്ചറിയുക എന്നതാണു ധാരണാപത്രത്തിന്റെ ലക്ഷ്യം.

9.

പ്രസാർഭാരതിയും ഗയാനയിലെ നാഷണൽ കമ്യൂണിക്കേഷൻസ് നെറ്റ്‌വർക്കും തമ്മിൽ പ്രക്ഷേപണ മേഖലയിലെ സഹകരണവും യോജിച്ച പ്രവർത്തനവും സംബന്ധിച്ച ധാരണാപത്രം

സംസ്കാരം, വിദ്യാഭ്യാസം, ശാസ്ത്രം, വിനോദം, കായികരംഗം, വാർത്തകൾ എന്നീ മേഖലകളിലെ പരിപാടികൾ പരസ്പരം താൽപ്പര്യമുള്ള മേഖലകളായി കൈമാറുക

10.

NDI (നാഷണൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട്, ഗയാന), RRU (രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റി, ഗുജറാത്ത്) എന്നിവ തമ്മിലുള്ള ധാരണാപത്രം

ദേശീയ സുരക്ഷ, പ്രതിരോധ പഠന ഗവേഷണം, വിദ്യാഭ്യാസം, പരിശീലനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി രണ്ടു സ്ഥാപനങ്ങൾക്കിടയിൽ സഹകരണ ചട്ടക്കൂടു സ്ഥാപിക്കുകയാണു ധാരണാപത്രം ലക്ഷ്യമിടുന്നത്.

 

***

SK 


(Release ID: 2075347) Visitor Counter : 13