പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

प्रविष्टि तिथि: 06 NOV 2024 1:57PM by PIB Thiruvananthpuram

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഇന്ത്യയും ‌‌യു എസ്സും തമ്മിലുള്ള സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പരസ്പര സഹകരണം പുതുക്കാൻ താൻ പ്രതീക്ഷിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

"തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിൽ എൻ്റെ സുഹൃത്ത് ഡൊണാൾഡ് ട്രംപിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. മുൻ ഭരണകാലത്തെ വിജയങ്ങളുടെ തുടർച്ചയായി താങ്കൾ വീണ്ടും മുന്നേറുമ്പോൾ, ഇന്ത്യയും യുഎസ്സും തമ്മിലുള്ള സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നമ്മുടെ പരസ്പര സഹകരണം പുതുക്കാൻ ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുന്നതിനും ആഗോള സമാധാനവും സ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനുമായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം."

 

***

SK


(रिलीज़ आईडी: 2071104) आगंतुक पटल : 84
इस विज्ञप्ति को इन भाषाओं में पढ़ें: English , Manipuri , Urdu , Marathi , हिन्दी , Assamese , Bengali-TR , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada