വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
1 3

ഐ എഫ് എഫ് ഐ 2024 ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗത്തിലെ മികച്ച നവാഗത സംവിധായകനെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക ചലച്ചിത്ര പട്ടിക പ്രഖ്യാപിച്ചു 

ഇന്ത്യൻ നവാഗത സംവിധായകരുടെ തെരഞ്ഞെടുത്ത 5 ചലച്ചിത്രങ്ങൾ പുരസ്കാരത്തിനായി 55-ാമത് ഐഎഫ്എഫ്ഐയിൽ മത്സരിക്കും 

രാജ്യാന്തര ചലച്ചിത്രമേള (IFFI) 55-ാമത് പതിപ്പിൽ   'ഇന്ത്യൻ ചലച്ചിത്രങ്ങളിലെ മികച്ച നവാഗത സംവിധായക' നുള്ള പുരസ്കാരം പുതിയ വിഭാഗമായി ഉൾപ്പെടുത്തി . പുതിയ കാഴ്ചപ്പാടുകളും വൈവിധ്യമാർന്ന ആഖ്യാനരീതിയും നൂതനമായ സിനിമാറ്റിക് ശൈലികളും അവതരിപ്പിച്ചിട്ടുള്ളതിൽ ശ്രദ്ധേയരായ നവാഗത സംവിധായകരുടെ അഞ്ച് സിനിമകൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. 

 
 ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗത്തിലെ മികച്ച നവാഗത സംവിധായകൻ: ഔദ്യോഗിക തിരഞ്ഞെടുപ്പ് പട്ടിക....

 

ചിത്രം

സംവിധാനം

ഭാഷ

1

ബൂങ്

 ലക്ഷ്മിപ്രിയ ദേവി 

മണിപ്പൂരി 

2

ഘരത് ഗൺപതി 

നവ്ജ്യോത് ബന്ദിവഡേക്കർ

 മറാത്തി 

3

  മിക്ക ബന്നട ഹക്കി (Bird of a Different Feather)

മനോഹര കെ

കന്നഡ 

4

 രസകർ (Silent Genocide of Hyderabad) 

യതാ സത്യനാരായണ

തെലുഗു

5

 തണുപ്പ് (The Cold)

രാഗേഷ് നാരായണൻ 

മലയാളം

 

 
സമാപന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും
 
 ഗോവയിൽ നടക്കുന്ന 55-ാമത് ഐഎഫ്എഫ്ഐ സമയത്ത് ചുരുക്കപ്പട്ടികയിൽ ഉള്ള ഈ സിനിമകൾ ഒരു ജൂറി വിലയിരുത്തും. ഇന്ത്യൻ ചലച്ചിത്രങ്ങളിലെ മികച്ച നവാഗത സംവിധായകൻ - പുരസ്കാര ജേതാവിനെ 2024 നവംബർ 28-ന് നടക്കുന്ന സമാപന ചടങ്ങിൽ പ്രഖ്യാപിക്കും.
 
 ഈ നവാഗത ചിത്രങ്ങളെ ആദരിക്കുന്നതിലൂടെ, ഇന്ത്യൻ സിനിമയോടുള്ള ആഗോള അഭിനിവേശം വളർത്തിയെടുക്കാനും വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ദേശീയ- അന്തർദ്ദേശീയ തലത്തിൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള ഒരു വേദി നൽകാനും ഐഎഫ്എഫ്ഐ ലക്ഷ്യമിടുന്നു.
 
കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക  : https://pib.gov.in/PressReleaseIframePage.aspx?PRID=2054935
 
 
 55-ാമത് IFFI-യെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും പ്രദർശനങ്ങളുടെ സമയക്രമത്തിനും , ദയവായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.iffigoa.org.'

 




(Release ID: 2070678) Visitor Counter : 29