പ്രധാനമന്ത്രിയുടെ ഓഫീസ്
ഒക്ടോബർ 30-31 തീയതികളിൽ പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കും
രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും
ഏകതാ നഗറിൽ 280 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
ആരംഭ് 6.0-ലെ, 99-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിൻ്റെ ഓഫീസർ ട്രെയിനികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Posted On:
29 OCT 2024 3:35PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 30-31 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും. ഒക്‌ടോബർ 30-ന് വൈകിട്ട് 5:30-ന് അദ്ദേഹം കെവാഡിയയിലെ ഏക്താ നഗറിൽ 280 കോടിയിലധികം വരുന്ന വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. അതിനുശേഷം വൈകിട്ട് 6 മണിക്ക്, അദ്ദേഹം ആരംഭ് 6.0-ലെ, 99-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിൻ്റെ ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യും. ഒക്ടോബർ 31-ന് രാവിലെ 7:15-ന് പ്രധാനമന്ത്രി ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തും, തുടർന്ന് രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും.
ഏകതാ നഗറിൽ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതികൾ വിനോദസഞ്ചാരം, പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്താനും പ്രദേശത്തെ സുസ്ഥിര സംരംഭങ്ങളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നു.
രാഷ്ട്രീയ ഏകതാ ദിവസിൻ്റെ തലേന്ന്, ആരംഭ് 6.0-ലെ, 99-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്‌സിൻ്റെ ഓഫീസർ ട്രെയിനികളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. "ആത്മനിർഭർ, വികസിത് ഭാരത് എന്നിവയ്ക്കുള്ള രൂപരേഖ " എന്നതാണ് ഈ വർഷത്തെ പരിപാടിയുടെ പ്രമേയം. 99-ാമത് കോമൺ ഫൗണ്ടേഷൻ കോഴ്സ് - ആരംഭ് 6.0 - യിൽ ഇന്ത്യയിലെ 16 സിവിൽ സർവീസുകളിൽ നിന്നും ഭൂട്ടാനിലെ 3 സിവിൽ സർവീസുകളിൽ നിന്നുമുള്ള 653 ഓഫീസർ ട്രെയിനികൾ ഉൾപ്പെടുന്നു.
ഒക്ടോബർ 31-ന് പ്രധാനമന്ത്രി രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും സർദാർ വല്ലഭായ് പട്ടേലിന് പുഷ്പാഞ്ജലി അർപ്പിക്കുകയും ചെയ്യും. തുടർന്ന് അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും 9 സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങൾ, 1 യുടി പോലീസ്, 4 കേന്ദ്ര സായുധ പോലീസ് സേനകൾ, എൻസിസി, ഒരു മാർച്ചിംഗ് ബാൻഡ് എന്നിവ ഉൾപ്പെടുന്ന ഏകതാ ദിവസ് പരേഡിന് സാക്ഷ്യം വഹിക്കുകയും ചെയ്യും. എൻഎസ്‌ജിയുടെ ഹെൽ മാർച്ച് സംഘം, ബിഎസ്എഫിൻ്റെയും സിആർപിഎഫിൻ്റെയും സ്ത്രീ-പുരുഷ ബൈക്കർമാരുടെ ഡേർഡെവിൾ ഷോ, ബിഎസ്എഫിൻ്റെ ഇന്ത്യൻ ആയോധന കലകളുടെ സംയുക്ത പ്രദർശനം, സ്‌കൂൾ കുട്ടികളുടെ പൈപ്പ് ബാൻഡ് ഷോ, വ്യോമസേനയുടെ 'സൂര്യ കിരൺ' ഫ്ലൈപാസ്റ്റ് എന്നിവയും ചടങ്ങിലെ പ്രത്യേക ആകർഷണങ്ങളാണ്.
***
NK
(Release ID: 2069218)
Visitor Counter : 22
Read this release in:
Odia
,
Bengali
,
English
,
Urdu
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada