ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

ജൽ ശക്തി മന്ത്രാലയം 2024 ലെ ആറാമത് ദേശീയ ജല പുരസ്‌കാരങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 31

Posted On: 24 OCT 2024 12:27PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 24  ഒക്ടോബർ 2024

ജലശക്തി മന്ത്രാലയത്തിന്റെ ജലവിഭവം, നദി വികസനം, ഗംഗാ പുനരുജ്ജീവന വകുപ്പ്  2024-ലെ ആറാമത് ദേശീയ ജല പുരസ്‌കാരം (NWA) ത്തിനായി രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിൽ അപേക്ഷകൾ ക്ഷണിച്ചു .  എല്ലാ അപേക്ഷകളും രാഷ്ട്രീയ പുരസ്‌കാർ പോർട്ടലിലൂടെ (www.awards.gov.in) മാത്രമേ സ്വീകരിക്കുകയുള്ളൂ.  കൂടുതൽ വിവരങ്ങൾക്ക് പൊതുജനങ്ങൾക്ക് ഈ പോർട്ടലോ വകുപ്പിൻ്റെ വെബ്‌സൈറ്റോ (www.jalshakti-dowr.gov.in) സന്ദർശിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി  ഡിസംബർ 31, 2024 ആണ്.

പുരസ്‌കാരങ്ങൾക്കുള്ള യോഗ്യത:

 ജലസംരക്ഷണത്തിലും പരിപാലനത്തിലും മാതൃകാപരമായ പ്രവർത്തനം നടത്തിയിട്ടുള്ള ഏതെങ്കിലും സംസ്ഥാനം, ജില്ല, ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനം, സ്കൂൾ/കോളേജ്, സ്ഥാപനം (സ്കൂൾ/കോളേജ് അല്ലാതെ ), വ്യവസായം, സിവിൽ സമൂഹം , അല്ലെങ്കിൽ ജല ഉപഭോക്തൃ സംഘടനകൾ എന്നിവയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

 ട്രോഫിയും പ്രശസ്തി പത്രവും :

 'മികച്ച സംസ്ഥാനം', 'മികച്ച ജില്ല' എന്നീ വിഭാഗങ്ങളിലെ വിജയികളെ ട്രോഫിയും പ്രശസ്തി പത്രവും നൽകി അനുമോദിക്കും. 'മികച്ച ഗ്രാമ പഞ്ചായത്ത്', 'മികച്ച നഗര തദ്ദേശ സ്ഥാപനം', 'മികച്ച സ്കൂൾ/കോളേജ്', 'മികച്ച സ്ഥാപനം (സ്കൂൾ/കോളേജ് ഒഴികെ)', 'മികച്ച വ്യവസായം', 'മികച്ച സിവിൽ സമൂഹം ', 'മികച്ച  ജല ഉപഭോക്തൃ അസോസിയേഷൻ', 'മികച്ച വ്യവസായം', എന്നീ  വിഭാഗങ്ങളിലെ വിജയികളെ ട്രോഫിയും പ്രശസ്തി പത്രവും ക്യാഷ് പ്രൈസും നൽകി അനുമോദിക്കും.  1, 2, 3 റാങ്ക് ജേതാക്കൾക്ക് യഥാക്രമം 2 ലക്ഷം, 1.5 ലക്ഷം, 1 ലക്ഷം എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ് നൽകുന്നത്.

 ദേശീയ ജല പുരസ്‌കാരങ്ങൾക്കായി ലഭിച്ച എല്ലാ അപേക്ഷകളും ജലവിഭവം, നദി വികസനം എന്നിവയുടെ ഒരു സ്ക്രീനിംഗ് കമ്മിറ്റി പരിശോധിക്കും.  അപേക്ഷകളുടെ ചുരുക്കപ്പട്ടിക,ഒരു വിരമിച്ച സെക്രട്ടറി തല ഓഫീസറുടെ നേതൃത്വത്തിലുള്ള ജൂറി കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിക്കും. അതിനുശേഷം, ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകളുടെ  യഥാർഥ പരിശോധന  ജലവിഭവ വകുപ്പിൻ്റെ സെൻട്രൽ വാട്ടർ കമ്മീഷൻ (CWC), സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് (CGWB) എന്നീ   സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടത്തും . ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജൂറി കമ്മിറ്റി, അപേക്ഷകൾ വിലയിരുത്തുകയും വിജയികളെ ശുപാർശ ചെയ്യുകയും ചെയ്യുന്നു.  സമിതിയുടെ ശുപാർശകൾ കേന്ദ്ര ജലശക്തി മന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിക്കും.  വിജയികളുടെ പേരുകൾ അനുയോജ്യമായ ഒരു തീയതിയിൽ പ്രഖ്യാപിക്കുകയും ഒരു പുരസ്‌കാര വിതരണ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്യുന്നു.  വിജയികൾക്ക്  രാഷ്ട്രപതിയോ ഉപ രാഷ്ട്രപതിയോ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

അവാർഡുകളുടെ വിശദാംശങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക


(Release ID: 2067749) Visitor Counter : 60