പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രിയുമായി സംസാരിച്ചു


പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു ശ്രീ മോദിയോട് വിശദീകരിച്ചു.

തീവ്രവാദത്തിന് ഒരു രീതിയിലും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

പ്രാദേശിക സംഘർഷം തടയുന്നതിൻ്റേയും എല്ലാ ബന്ദികളെയും സുരക്ഷിതമായി മോചിപ്പിക്കുന്നതിൻ്റേയും നിർണായക ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു

സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിന് പിന്തുണ നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു

ശ്രീ മോദി പ്രധാനമന്ത്രി നെതന്യാഹുവിനും ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്കും റോഷ് ഹഷാന ആശംസകൾ നേർന്നു.

Posted On: 30 SEP 2024 11:45PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ശ്രീ. ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോൺ സംഭാഷണം നടത്തി.

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു  ശ്രീ നരേന്ദ്ര മോദിയോട് വിശദീകരിച്ചു. 

ഭീകരതയെ ഒരു തരത്തിലും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 

പ്രാദേശിക സംഘർഷം തടയുന്നത്തിനും എല്ലാ ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കേണ്ടതിൻ്റെ നിർണായക ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 

സമാധാനവും സ്ഥിരതയും വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിന് പിന്തുണ നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. 

ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉഭയകക്ഷി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.

റോഷ് ഹഷാനയുടെ വേളയിൽ പ്രധാനമന്ത്രി നെതന്യാഹുവിനും ലോകമെമ്പാടുമുള്ള ജൂതജനതയ്ക്കും പ്രധാനമന്ത്രി തൻ്റെ ആശംസകൾ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരാൻ നേതാക്കൾ സമ്മതിച്ചു.

****


(Release ID: 2060522) Visitor Counter : 55