വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ഏഴാമത് രാഷ്ട്രീയ പോഷൺ മാഹിൻ്റെ സമാപന ചടങ്ങ് റാഞ്ചിയിൽ നടന്നു  

20 സംസ്ഥാനങ്ങളിലായി 11,000-ലധികം സക്ഷം അങ്കണവാടികൾ  വെർച്വൽ   ആയി  ഉദ്ഘാടനം ചെയ്തു.

Posted On: 30 SEP 2024 3:32PM by PIB Thiruvananthpuram

 

 

 


ന്യൂ ഡൽഹി : 30 സെപ്റ്റംബർ 2024


2024ലെ ഏഴാമത് രാഷ്ട്രീയ പോഷൺ മാഹിൻ്റെ സമാപന ചടങ്ങ് ഇന്ന് ഝാർഖണ്ഡിലെ റാഞ്ചിയിൽ ഝാർഖണ്ഡ് ഗവർണർ ശ്രീ സന്തോഷ് കുമാർ ഗാങ്‌വാറിൻ്റെ സാന്നിധ്യത്തിൽ നടന്നു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി, കൂടാതെ കേന്ദ്രവനിതാ ശിശു വികസന മന്ത്രാലയം, ഝാർഖണ്ഡ് സംസ്ഥാന ഗവൺമെന്റ് എന്നിവയിൽ നിന്നുള്ള മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി അന്നപൂർണാ ദേവി തൻ്റെ പ്രത്യേക പ്രഭാഷണത്തിൽ , “പോഷൻ മാഹിൽ എല്ലാ പങ്കാളികളും കാണിച്ച വിപുലമായ പങ്കാളിത്തത്തിലും ഉത്സാഹത്തിലും അതിയായ സന്തോഷമുണ്ട്."എന്നു പറഞ്ഞു.  പോഷൻ മാഹ് വേളയിൽ 13.95 ലക്ഷം AWC-കളിലായി വിവിധ പോഷകാഹാര വിഷയങ്ങളിൽ 12.86 കോടി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. രാജ്യത്തെയാകെ ബോധവൽക്കരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഈ പോഷകാഹാര കേന്ദ്രീകൃത ജനപങ്കാളിത്ത പ്രവർത്തനത്തിന് പുറമേ , ഏക് പേഡ് മാ കെ നാം  മുഖേന പരിസ്ഥിതി സുസ്ഥിരതയെക്കുറിച്ചുള്ള പ്രത്യേക കാമ്പെയ്‌നുകളും നടന്നു. ഏക് പേഡ് മാ കേ നാമുമായി ബന്ധപ്പെട്ട മൊത്തം 86 ലക്ഷം പ്രവർത്തനങ്ങൾ പോഷൻ മാഹ് സമയത്ത് നടത്തി.

സമാപന ചടങ്ങിന്റെ ഭാഗമായി  ഒരു മാസം നീണ്ടുനിന്ന ആഘോഷങ്ങളിൽ രാജ്യത്തുടനീളം നടന്ന വിവിധ ജനകീയ ബോധവൽക്കരണ സംരംഭങ്ങൾ പ്രദർശിപ്പിക്കുന്ന പ്രത്യേക ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിച്ചു.രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 11,000 ലധികം സക്ഷം അങ്കണവാടികളുടെ വെർച്വൽ ഉദ്ഘാടനമായിരുന്നു  പരിപാടിയുടെ പ്രധാന ആകർഷണം .

 പോഷൺ മാഹിന്റെ ഒരു മാസം നീണ്ടുനിന്ന ആഘോഷങ്ങളിൽ, 36 സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 12.86 കോടിയിലധികം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വിളർച്ച , വളർച്ചാ നിരീക്ഷണം എന്നിവയെ അടിസ്ഥാനമാക്കി യഥാക്രമം 2.4 കോടി പ്രവർത്തനങ്ങളും 2 കോടി പ്രവർത്തനങ്ങളും ഇതോടനുബന്ധിച്ച് നടത്തി.

പോഷൺ മാഹ് 2024, ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഇന്ത്യയ്ക്കുവേണ്ടിയുള്ള വിവിധ പങ്കാളികളുടെ കൂട്ടായ പരിശ്രമങ്ങളെ ആഘോഷിക്കുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിബദ്ധതയെ അംഗീകരിക്കുക മാത്രമല്ല, സക്ഷം അങ്കണവാടി കേന്ദ്രങ്ങളിലൂടെ പങ്കാളികൾക്ക് മികച്ച അവസരം ഉറപ്പാക്കുകയും ചെയ്തു .തുടർച്ചയായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ അടിസ്ഥാന ജനവിഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതിൻ്റെ സുപ്രധാന പങ്ക് ഈ പരിപാടി എടുത്തു കാട്ടുകയും ചെയ്യുന്നു.
 
***************
 


(Release ID: 2060317) Visitor Counter : 23