പ്രധാനമന്ത്രിയുടെ ഓഫീസ്
ജൈവ കർഷക പാപ്പമ്മാളിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
28 SEP 2024 7:35AM by PIB Thiruvananthpuram
പദ്മശ്രീ അവാർഡ് ജേതാവും ജൈവ കർഷകയുമായ പാപ്പമ്മാളിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കൃഷിയിൽ, പ്രത്യേകിച്ച് ജൈവകൃഷിയിൽ അവർ വ്യക്തിമുദ്ര പതിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. വിനയവും ദയയും അവരെ ജനങ്ങൾക്ക് പ്രിയപ്പെട്ടവളാക്കി എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എക്സിൽ പ്രധാനമന്ത്രി പറഞ്ഞു
“പാപ്പമ്മാൾ ജിയുടെ വിയോഗത്തിൽ അഗാധമായ വേദനയുണ്ട്. അവർ കൃഷിയിൽ, പ്രത്യേകിച്ച് ജൈവകൃഷിയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. അവരുടെ എളിമയ്ക്കും ദയയുള്ള സ്വഭാവത്തിനും ആളുകൾ അവരെ പ്രശംസിച്ചു. എൻ്റെ ചിന്തകൾ അവരുടെ കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും കൂടിയാണ്. ഓം ശാന്തി.”
***********
(Release ID: 2059722)
Visitor Counter : 39
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada