പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ചെസ് ഒളിമ്പ്യാഡ് വിജയികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു

Posted On: 26 SEP 2024 4:30PM by PIB Thiruvananthpuram

ചെസ് ഒളിമ്പ്യാഡിലെ വിജയികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അദ്ദേഹത്തിന്റെ വസതിയിൽ സംവദിച്ചു.

ഇന്ത്യ ആദ്യമായാണ് സ്വർണം നേടിയതെന്ന് പ്രധാനമന്ത്രിയെ അറിയിച്ച ഷെഫ്-ഡി-മിഷൻ ദിബ്യേന്ദു ബറുവ ലഭ്യമായ 44 പോയിന്റിൽ ആൺകുട്ടികളുടെ ടീം 22ൽ 21 പോയിന്റും പെൺകുട്ടികളുടെ ടീം 22ൽ 19 പോയിന്റും നേടി മൊത്തം 40 പോയിന്റ് കരസ്ഥമാക്കിയതായും വിവരിച്ചു.
അരങ്ങിലെ അന്തരീക്ഷത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അന്വേഷണത്തിന്, ചെസ് താരം ഹരിക ദ്രോണവല്ലി വിജയത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും എതിരാളികൾ പോലും ആഘോഷത്തിൽ പങ്കുചേരുകയും ചെയ്തായി അറിയിച്ചു. ഇന്ത്യയിൽ ചെസ്സിന്റെ കുതിച്ചുയരുന്ന ജനപ്രീതി ഉയർത്തിക്കാട്ടിയ വിദിത് ഗുജറാത്തി, ഈ വലിയ വികാരത്തിന് അനന്തമായ പിന്തുണയോട് കടപ്പെട്ടിരിക്കുന്നതായും പറഞ്ഞു. 180 രാജ്യങ്ങളുടെ പങ്കാളിത്തം താനിയ സച്ച്ദേവ് പ്രധാനമന്ത്രിയെ അറിയിച്ചു. രണ്ട് ഇന്ത്യൻ ടീമുകളും വെങ്കലം നേടിയ യു.എസ്എക്കെതിരായ തോൽവിയോടെ വനിതാ ടീമിൽ നിന്ന് സ്വർണ്ണ മെഡൽ വഴുതിപ്പോയ ചെന്നൈയിൽ നടന്ന ചെസ് ഒളിമ്പ്യാഡിന്റെ കഴിഞ്ഞ പതിപ്പിനെ അവർ അനുസ്മരിക്കുകയും ചെയ്തു. മത്സരം വളരെ കടുത്തതും സമനിലയിൽ കലാശിക്കുകയുമാണ് ചെയ്തതെങ്കിലും ഈ പതിപ്പിൽ വർദ്ധിച്ച പ്രചോദനത്തോടെ അവർക്കെതിരെ വീണ്ടും കളിച്ചതിനെക്കുറിച്ചും ഒടുവിൽ സ്വർണം നേടിയതിനെക്കുറിച്ചും അവർ പരാമർശിച്ചു.
വിജയിക്കണമെന്നുള്ള അവരുടെ മനോഭാവത്തെ അപാരമായ അഭിമാനത്തോടെ അംഗീകരിച്ച പ്രധാനമന്ത്രി 22 ൽ യഥാക്രമം 21ഉം 19 ഉം പോയിന്റുകൾ നേടിയപ്പോൾ സംഘാടകരുടെ പ്രതികരണം എന്തായിരുന്നുവെന്നതിനെക്കുറിച്ച് ആരായുകയും ചെയ്തു. ടീമിന്റെ മികച്ച വിജയത്തെക്കുറിച്ച് പ്രത്യേകിച്ചും ഒരു എതിരാളിക്കും അടുത്ത് വരാൻ പോലും കഴിയാത്ത ഓപ്പൺ ടീമിലെ, വിജയത്തെക്കുറിച്ച് ടാനിയ കൂടുതൽ പരാമർശിച്ചു. ആദ്യ ഏഴ് മത്സരങ്ങളും വിജയിച്ചതും ഒരു ചെറിയ തിരിച്ചടി നേരിട്ടതും, കൂടുതൽ കരുത്തോടെ തിരിച്ചുവന്നതുമായ പ്രയാണത്തെക്കുറിച്ച് അവർ സംസാരിച്ചു. മികച്ച ടീം പ്രയത്‌നമായിരുന്നുവെന്ന് പ്രശംസിച്ച ഗുകേഷ് ദൊമ്മരാജു ഓരോ കളിക്കാരനും മികച്ച ഫോമിലായിരുന്നുവെന്നും 2022 ഒളിമ്പ്യാഡിൽ ചെറിയ മാർജിനിൽ സ്വർണ്ണ മെഡൽ നഷ്ടമായതിനാൽ മികച്ച പ്രചോദനം ലഭിച്ചുവെന്നും വ്യക്തമാക്കി. ടൂർണമെന്റിന്റെ തുടക്കം മുതൽ തന്നെ ടീമിനെ മുഴുവൻ പ്രചോദിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതികവിദ്യയും മികച്ച കമ്പ്യൂട്ടറുകളും ചെസ്സിന്റെ പരിണാമത്തിൽ, ധാരാളം പുതിയ ആശയങ്ങൾ കൊണ്ടുവരുന്നുണ്ടെന്ന് നിർമ്മിത ബുദ്ധിയോടൊത്തുള്ള ചെസിന്റെ പരിണാമം ഉയർത്തിക്കാട്ടികൊണ്ട്;
കളിയിലെ പിഴവുകൾ തിരുത്തുന്നതിനും എതിരാളികളുടെ കളിയുടെ സ്വഭാവം മനസ്സിലാക്കുന്നതിനും നിർമ്മിത ബുദ്ധി പ്രയോഗിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അന്വേഷണത്തിന് രമേഷ്ബാബു പ്രഗ്യാനന്ദ മറുപടി നൽകി.
വളരുന്ന സാങ്കേതിക വിദ്യയോടൊപ്പം ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ലഭ്യമായതിനാൽ നിർമ്മിത ബുദ്ധി (എ.ഐ) തയ്യാറെടുപ്പിനായി ഉപയോഗിച്ചിരുന്നെന്നും വിദിത് ഗുജറാത്തി കൂട്ടിച്ചേർത്തു.
അവസാന ഘട്ടത്തിലെത്തുന്നതിന് മുഴുവൻ ടീമും നടത്തിയ കഠിനാദ്ധ്വാനത്തെയും അർപ്പണബോധത്തെയും ദിവ്യ ദേശ്മുഖ് അംഗീകരിച്ചു. കളിക്കാരുടെ കുടുംബപശ്ചാത്തലം കൂടുതൽ വിശദമായി പരിശോധിച്ച പ്രധാനമന്ത്രി, മിക്ക കളിക്കാരുടെയും മാതാപിതാക്കൾ ഡോക്ടർമാരാണെന്ന് ചൂണ്ടിക്കാട്ടി. തന്റെ സഹോദരി പോലും ഒരു ഡോക്ടറാണെന്ന് വിദിത് ഗുജറാത്തി സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ കായിക താരങ്ങൾക്കും നൽകുന്ന വലിയ പിന്തുണക്ക് പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തിയ ടാനിയ സച്ച്ദേവ്, കായികമേഖലയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ച് ആരായുകയും ചെയ്തു. ഒരു രാജ്യം വികസിക്കുന്നത് അതിന്റെ സമ്പത്ത്, വ്യവസായം, മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) എന്നിവ കൊണ്ട് മാത്രമല്ലെന്നും, ചലച്ചിത്രം, വ്യവസായം, ശാസ്ത്രം, കായികം ഏത് രംഗമാകട്ടെ എല്ലാ മേഖലകളിലും വൈദഗ്ധ്യം ആവശ്യമാണെന്ന തന്റെ ധാരണ പ്രധാനമന്ത്രി വിശദീകരിച്ചു. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ലക്ഷക്കണക്കിന് കുട്ടികളെ സാക്ഷിയാക്കി കായികമഹാ കുംഭം സംഘടിപ്പിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, കുട്ടികളിലെ പ്രതിഭകൾ ഉയരുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തെ യുവജനങ്ങൾക്ക് അതിനുള്ള കഴിവുണ്ടെന്ന വിശ്വാസവും ശ്രീ മോദി പ്രകടിപ്പിച്ചു. രാജ്യത്ത് സാമൂഹിക ജീവിതത്തിന് നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കായിക താരങ്ങളിൽ മാത്രമല്ല, സാമൂഹിക ജീവിതത്തിൽ തന്നെ ഒരു സംസ്‌കാരമെന്ന നിലയിൽ സ്‌പോർട്‌സ് സ്പിരിറ്റ് വളർത്തിയെടുക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഒരേ സമയം നിരവധി വലിയ തീരുമാനങ്ങൾ എടുക്കുന്നതിനെക്കുറിച്ചും സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമുള്ള വിദിത് ഗുജറാത്തി, ടാനിയ സചേദേവ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, ശാരീരികക്ഷമതയുള്ളവരായിരിക്കേണ്ടതിന്റെയും പ്രകടനത്തെ സഹായിക്കുന്ന ശീലങ്ങൾ വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''നല്ല തീരുമാനങ്ങൾ എടുക്കുന്നതിന്, നിങ്ങൾക്ക് പോസിറ്റീവും-നെഗറ്റീവുമായ ധാരാളം വിവരങ്ങൾ ആവശ്യമാണ്. സുഖമുള്ളത് മാത്രം കേൾക്കാൻ ആഗ്രഹിക്കുക എന്നത് മനുഷ്യ സ്വഭാവമാണ്, എന്നാൽ അത് തീരുമാനങ്ങളിൽ തെറ്റുകൾ വരുത്താൻ ഇടയാക്കും'' അദ്ദേഹം പറഞ്ഞു. എല്ലാത്തരം വിവരങ്ങളും വിശകലനം ചെയ്യാനും വ്യത്യസ്ത വീക്ഷണങ്ങൾ മനസ്സിലാക്കാനും വിദഗ്ധരോട് മടികൂടാതെ ചോദിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ''വെല്ലുവിളികളിൽ ഒരു പദ്ധതിയോടെ മുന്നോട്ടുപോകുക നിങ്ങൾക്ക് സുഗമമായിരിക്കും. ചില കാര്യങ്ങൾ അനുഭവത്തിലൂടെയാണ് വരുന്നത്, ഞാൻ മുമ്പ് പറഞ്ഞതുപോലെ, യോഗയ്ക്കും ധ്യാനത്തിനും ശരിയായ കരുത്തുണ്ട്'', അദ്ദേഹം കൂട്ടിച്ചേർത്തു. ഒരിക്കലും ഒന്നിലും ഒരാൾ തൃപ്തി തോന്നാതിരിക്കുക, എന്തെന്നാൽ അപ്പോഴാണ് അനുനയം ഉയർന്നുവരുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ''പുതിയ എന്തെങ്കിലും ചെയ്യാനും കൂടുതൽ ചെയ്യാനും ഉള്ള ആഗ്രഹം എപ്പോഴും നമ്മുടെ ഉള്ളിൽ ഉണ്ടായിരിക്കണം'', അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ ദിബ്യേന്ദു ബറുവ ഇന്ത്യ രണ്ട് ചരിത്ര സ്വർണ്ണ മെഡലുകൾ നേടിയതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ മടക്കയാത്രയിൽ ബസ്സിൽ വച്ച് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് സാക്ഷ്യം വഹിച്ചതായും അദ്ദേഹം അറിയിച്ചു. ഓട്ടോഗ്രാഫിനായി ഗാരി കാസ്പറോവ്, കാർപോവ് തുടങ്ങിയ കളിക്കാരുടെ തേടിയെത്തിയിരുന്ന 1998-ലെ തന്റെ ആദ്യ ചെസ്സ് ഒളിമ്പ്യാഡിനെ അനുസ്മരിച്ച ശ്രീ ബറുവ , ഈ പതിപ്പിൽ ഗുകേഷ്, ബ്രഹ്‌മാനന്ദ, അർജുൻ, ദിവ്യ, ഹരിക തുടങ്ങിയവർ ഓട്ടോഗ്രാഫ് നൽകുന്നതിന് സാക്ഷ്യം വഹിച്ചതിൽ വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പുതിയ തലമുറയിലെ കളിക്കാരുടെ ആത്മവിശ്വാസം പരിവർത്തനം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയും അദ്ദേഹം പ്രശംസിച്ചു.
തന്റെ മൂല്യം എല്ലാ കളിക്കാരിലുമുണ്ടെന്ന് അടിവരയിട്ട പ്രധാനമന്ത്രി, അവർ ചെസ്സ് കളിക്കുന്ന മറ്റുള്ളവർക്ക് പ്രചോദനത്തിന്റെ വലിയ ഉറവിടമായി മാറുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ 20,000 ചെസ്സ് താരങ്ങൾ പങ്കെടുത്ത ഒരു വലിയ ചെസ്സ് പരിപാടി സംഘടിപ്പിച്ചതിനെക്കുറിച്ച് അറിയിച്ച അദ്ദേഹം, മറ്റുള്ളവരുടെ വിജയം ചിലപ്പോൾ പ്രചോദന ഘടകമായി പ്രവർത്തിക്കുമെന്നും പറഞ്ഞു. ആ പരിപാടിയിലെ തന്റെ സാന്നിധ്യത്തെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ച ചെസ് താരം വന്തിക അഗർവാൾ അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് ഇന്ത്യക്കായി കൂടുതൽ മെഡലുകൾ നേടാൻ തന്നെ പ്രേരിപ്പിച്ചതെന്നും പറഞ്ഞു. തനിക്ക് പുരസ്‌ക്കാരം ലഭിച്ച ചടങ്ങിൽ നിന്നുള്ള ഒരു ഫോട്ടോയും അവർ സമ്മാനിച്ചു. ഭാവിയിലേക്കുള്ള ആശംസകൾ അറിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ആശയവിനിമയം അവസാനിപ്പിച്ചത്.

*****



(Release ID: 2059629) Visitor Counter : 5