വിനോദസഞ്ചാര മന്ത്രാലയം
മികച്ച വിനോദസഞ്ചാര ഗ്രാമ മത്സരം-2024 വിജയികളെ കേന്ദ്ര ടൂറിസം മന്ത്രാലയം പ്രഖ്യാപിച്ചു
8 വിഭാഗങ്ങളിലായി 36 ഗ്രാമങ്ങൾ വിജയികളായി
കേരളത്തിൽ നിന്ന് രണ്ടു ഗ്രാമങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.: ഉത്തരവാദിത്വ ടൂറിസത്തിൽ കടലുണ്ടിയും, കാർഷിക ടൂറിസത്തിൽ കുമരകവും
Posted On:
27 SEP 2024 2:38PM by PIB Thiruvananthpuram
ന്യൂഡൽഹി : 27 സെപ്റ്റംബർ 2024
2024 സെപ്റ്റംബർ 27-ന്, ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച്, 2024 ലെ മികച്ച വിനോദസഞ്ചാര ഗ്രാമങ്ങൾക്കായുള്ള മത്സരത്തിലെ വിജയികളെ കേന്ദ്ര ഗവൺമെൻ്റ് പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ആത്മാവിലേക്കുള്ള (ഇന്ത്യയുടെ ഗ്രാമങ്ങൾ) വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി മികച്ച വിനോദസഞ്ചാര ഗ്രാമങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരം 2023-ലാണ് ആരംഭിച്ചത്. സാമൂഹ്യ അടിസ്ഥാനത്തിലുള്ള മൂല്യങ്ങളിലൂടെയും സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധതയിലൂടെയും സാംസ്കാരികവും പ്രകൃതിദത്തവുമായ ആസ്തികൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗ്രാമങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നതിനായിരുന്നു ഊന്നൽ നൽകിയത്.
2023ൽ മികച്ച ടൂറിസം ഗ്രാമങ്ങൾക്കായുള്ള മത്സരത്തിന്റെ ആദ്യ പതിപ്പിൽ 795 ഗ്രാമങ്ങളിൽ നിന്നുള്ള അപേക്ഷകൾ ലഭിച്ചു. മികച്ച ടൂറിസം വില്ലേജുകളുടെ മത്സരത്തിൻ്റെ രണ്ടാം പതിപ്പിൽ, 30 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി ആകെ 991 അപേക്ഷകൾ ലഭിച്ചു. അതിൽ 36 ഗ്രാമങ്ങൾ 2024 ലെ മികച്ച വിനോദ സഞ്ചാര ഗ്രാമങ്ങളുടെ മത്സരത്തിൻ്റെ 8 വിഭാഗങ്ങളിലായി വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു .
കേരളത്തിൽ നിന്ന് രണ്ടു ഗ്രാമങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ഉത്തരവാദിത്വ ടൂറിസത്തിൽ കടലുണ്ടിയും , കാർഷിക ടൂറിസത്തിൽ കുമരകവും മികച്ച ഗ്രാമങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
36 വിജയികളുടെയും വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
******************
(Release ID: 2059453)
Visitor Counter : 65