പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

വിയറ്റ്നാം പ്രസിഡൻ്റും പാർട്ടി ജനറൽ സെക്രട്ടറിയുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച

Posted On: 24 SEP 2024 12:17AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐക്യരാഷ്ട്ര പൊതുസഭയിൽ 2024 സെപ്‌റ്റംബർ 23-ന് നടന്ന ഭാവി ഉച്ചകോടിയുടെ ഭാഗമായി  ന്യൂയോർക്കിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്‌നാമിൻ്റെ ജനറൽ സെക്രട്ടറിയും സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാമിൻ്റെ സ്റ്റേറ്റ് പ്രസിഡൻ്റുമായ ആദരണീയ മിസ്റ്റർ ടോ ലാമുമായി കൂടിക്കാഴ്ച നടത്തി.

മെച്ചപ്പെടുത്തിയ നേതൃപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തതിന് പ്രധാനമന്ത്രി പ്രസിഡന്റ് ടോ ലാമിനെ അഭിനന്ദിക്കുകയും ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ സഹകരണത്തിനായി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ഈ മാസമാദ്യം ഉണ്ടായ യാഗി ചുഴലിക്കാറ്റിൽ   നാശനഷ്ടങ്ങൾ നേരിട്ട വിയറ്റ്നാമിനോട് അനുതാപവും ഐക്യദാർഢ്യവും പ്രധാനമന്ത്രി ആവർത്തിച്ചു. ഓപ്പറേഷൻ സദ്ഭാവിന് കീഴിൽ ഇന്ത്യ അടിയന്തര മാനുഷിക സഹായവും ദുരന്തനിവാരണവും സമയബന്ധിതമായി വിതരണം ചെയ്തതിന് പ്രസിഡൻ്റും ജനറൽ സെക്രട്ടറിയുമായ ടോ ലാമും പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ പരസ്പര വിശ്വാസവും ധാരണയും പരസ്പര താൽപ്പര്യങ്ങളും അടയാളപ്പെടുത്തിയ ആഴത്തിലുള്ള  സാംസ്കാരിക ബന്ധങ്ങളുടെയും വളർന്നുവരുന്ന നയതന്ത്ര ബന്ധങ്ങളുടെയും പ്രാധാന്യം ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. വിയറ്റ്നാം പ്രധാനമന്ത്രി  ആദരണീയ ഫാം മിൻ ചിൻ കഴിഞ്ഞ മാസം നടത്തിയ ഇന്ത്യ സന്ദർശനം അനുസ്മരിച്ച ഇരുവരും, ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള സാധ്യതകൾ ചർച്ച ചെയ്തു. ഇൻഡോ-പസഫിക് ഉൾപ്പെടെയുള്ള പ്രധാന പ്രാദേശിക, ആഗോള വിഷയങ്ങളിൽ നേതാക്കൾ കാഴ്ചപ്പാടുകൾ പങ്കിടുകയും  അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിൽ ഗ്ലോബൽ സൗത്തിൻ്റെ കൂട്ടായ പങ്ക് അടിവരയിടുകയും ചെയ്തു.

***



(Release ID: 2058090) Visitor Counter : 33