പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

യുക്രൈന്‍   പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 24 SEP 2024 4:34AM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 24

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഭാവി ഉച്ചകോടിക്കിടയില്‍ 2024 സെപ്റ്റംബര്‍ 23-ന് യുക്രൈന്‍ പ്രസിഡന്റ് മിസ്റ്റര്‍ വ്‌ളോഡിമര്‍ സെലെന്‍സ്‌കിയുമായിപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ സമീപകാല യുക്രൈന്‍ സന്ദര്‍ശനം ഇരുനേതാക്കളും അനുസ്മരിക്കുകയും തുടര്‍ച്ചയായി ഉഭയകക്ഷി ബന്ധങ്ങള്‍ ബലപ്പെടുന്നതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. യുക്രെനിലെ സാഹചര്യത്തോടൊപ്പം സമാധാനത്തിലേക്കുള്ള പാത പിന്തുടരുന്നതിനുള്ള വഴിയും അവരുടെ ചര്‍ച്ചകളില്‍ പ്രാധാന്യത്തോടെ ഇടംപിടിച്ചു.

നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും എല്ലാ പങ്കാളികള്‍ തമ്മിലുള്ള ഇടപെടലിലൂടെയും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിന് അനുകൂലമായ ഇന്ത്യയുടെ വ്യക്തവും സ്ഥിരവും ക്രിയാത്മകവുമായ സമീപനം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. സംഘര്‍ഷത്തിന്റെ ശാശ്വതവും സമാധാനപരവുമായ പരിഹാരം സുഗമമാക്കുന്നതിന് എല്ലാ പിന്തുണയും നല്‍കാന്‍ ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

മൂന്ന് മാസത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. അടുത്ത ബന്ധം തുടരാന്‍ ഇരു നേതാക്കളും തമ്മിൽ ധാരണയായി.

****


(Release ID: 2058087) Visitor Counter : 59