വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

'സ്പെഷ്യൽ ക്യാമ്പയിൻ 4.0'-ൽ പങ്കെടുക്കാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറെടുക്കുന്നു

Posted On: 19 SEP 2024 9:31AM by PIB Thiruvananthpuram

ന്യൂ ഡൽഹി: 19 സെപ്റ്റംബർ 2024

സ്വച്ഛത സ്ഥാപനവൽക്കരിക്കാനും സർക്കാരിലെ കാലതാമസം കുറയ്ക്കാനുമുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ  വീക്ഷണത്തിൽ നിന്ന്  പ്രചോദനം  ഉൾക്കൊണ്ട്, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും അതിൻ്റെ ഫീൽഡ് ഓഫീസുകളും 2024 ഒക്ടോബർ 2 മുതൽ ഒക്ടോബർ 31 വരെ 'സ്പെഷ്യൽ ക്യാമ്പയിൻ 4.0' ൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നു. സ്വച്ഛതയെ സ്ഥാപനവൽക്കരിക്കുന്നതിനായുള്ള നല്ല മാതൃകകൾ സ്വീകരിക്കുക, കെട്ടിക്കിടക്കുന്ന കാര്യങ്ങൾക്കു  തീർപ്പുകൽപ്പിക്കുക, മികച്ച സ്ഥല ക്രമീകരണം, വിവിധ മാധ്യമങ്ങളിലൂടെ അവബോധം സൃഷ്ടിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് 
മന്ത്രാലയം ഊന്നൽ നൽകുക.

സ്പെഷ്യൽ ക്യാമ്പയിൻ 3.0

സ്പെഷ്യൽ ക്യാമ്പയിൻ 3.0-ൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വൻ വിജയ കണ്ടത്. മൊത്തം 1013 ഔട്ട്‌ഡോർ ക്യാമ്പയിനുകൾ നടത്തുകയും 1972 സ്ഥലങ്ങൾ കണ്ടെത്തി വൃത്തിയാക്കുകയും ചെയ്തു. 28,574 ഫയലുകൾ തീർത്തു. 2.01 ലക്ഷം 
 കിലോഗ്രാം സ്ക്രാപ്പുകൾ നീക്കം ചെയ്തു, 3.62 കോടി വരുമാനം നേടി. CPGRAMS-ന് കീഴിലുള്ള പൊതുജന  പരാതികളും പരാതി അപ്പീലുകളും തീർപ്പാക്കുന്നതിൽ മന്ത്രാലയം 100% ലക്ഷ്യം കൈവരിച്ചു.

നവംബർ 2023 മുതൽ ഓഗസ്റ്റ്  വരെയുള്ള  നേട്ടങ്ങൾ

 

ഈ കാലയളവിൽ, സ്വച്ഛതയുടെ സ്ഥാപനവൽക്കരണത്തിൻ്റെയും തീർപ്പുകൽപ്പിക്കാത്ത കാര്യങ്ങളുടെ തീർപ്പിൻ്റെയും ഗതിവേഗത നിലനിർത്താൻ മന്ത്രാലയം തുടർച്ചയായി പരിശ്രമിച്ചു. പ്രധാനപ്പെട്ട നേട്ടങ്ങൾ ചുവടെ:
  • സ്ക്രാപ്പ് നിർമാർജനത്തിലൂടെ 1.76 കോടി  വരുമാനം നേടി
  • 1.47 ലക്ഷം കിലോഗ്രാം സ്ക്രാപ്പ് നിർമാർജനം ചെയ്തു
  • 18,520 ഫയലുകൾ നീക്കം ചെയ്തു
  • 110 പഴയ വാഹനങ്ങൾ ഒഴിവാക്കി
  • 2,422 സ്ഥലങ്ങൾ വൃത്തിയാക്കി
  • 33,546 ചതുരശ്ര അടി സ്ഥലം ഉപയോഗ യോഗ്യം ആക്കി
  • 1,345 ഔട്ട്‌ഡോർ പ്രചാരണങ്ങൾ നടത്തി
  • 3,044 പൊതുജന പരാതികളും 737 അപ്പീലുകളും തീർപ്പാക്കി
********************


(Release ID: 2056526) Visitor Counter : 28