വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മൂന്നാം ഭരണ കാലയളവിലെ 100 ദിവസത്തെ നേട്ടങ്ങൾ ഡോ. എൽ.മുരുകൻ എടുത്തുപറഞ്ഞു
Posted On:
18 SEP 2024 2:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ മൂന്നാം ഭരണ കാലയളവിലെ 100 ദിവസത്തെ നേട്ടങ്ങളെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററികാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ന്യൂഡൽഹിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, വനിതാ വികസനം, പട്ടികവർഗ (എസ്‌ടി), പട്ടികജാതി (എസ്‌സി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), ദരിദ്രർ എന്നിവരുടെ ഉന്നമനം എന്നിവയ്ക്കായി വെറും 100 ദിവസത്തിനുള്ളിൽ 15 ലക്ഷം കോടി രൂപ നിക്ഷേപിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞു. കാർഷിക മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ഈ 100 ദിവസങ്ങളിൽ അടിസ്ഥാന സൗകര്യവികസനത്തിൽ 3 ലക്ഷം കോടി രൂപ നിക്ഷേപിച്ചു. മിനിമം താങ്ങുവില (എംഎസ് പി) 5% ൽ നിന്ന് 12.7% ആയി വർധിപ്പിച്ചു. കൂടാതെ പിഎം-കിസാൻ പദ്ധതിയുടെ 17-ാം ഗഡുവിൽ നിന്ന് 20,000 കോടി രൂപ 9.3 കോടി കർഷകർക്ക് വിതരണം ചെയ്തു. കൂടാതെ, ഈ ആദ്യ 100 ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് അവർക്കായി 3 കോടി വീടുകൾ അനുവദിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, എല്ലാ മേഖലകളിലും ദ്രുതഗതിയിലുള്ള വികസനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധത കേവലം 100 ദിവസങ്ങൾക്കുള്ളിലെ ഈ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നു എന്നും കേന്ദ്രസഹമന്ത്രി ചൂണ്ടിക്കാട്ടി.
(Release ID: 2056029)
Visitor Counter : 69