പ്രധാനമന്ത്രിയുടെ ഓഫീസ്
ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു
തൻറെ ജന്മദിനത്തിൽ ആശംസകൾ പങ്കുവെച്ച ഓരോ വ്യക്തിക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു
Posted On:
17 SEP 2024 8:59PM by PIB Thiruvananthpuram
ജന്മദിനാശംസകൾ നേർന്ന രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.
രാഷ്ട്രപതിക്ക് നൽകിയ മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
“माननीय @rashtrapatibhvn जी, आपकी शुभकामनाओं के लिए हृदय से बहुत-बहुत आभार! आपका प्रेरक मार्गदर्शन आत्मनिर्भर और विकसित भारत के संकल्प को साकार करने में बहुत उत्साहित करने वाला है। देश और देशवासियों के प्रति हम अपने दायित्व को पूरा करने में कोई कोर-कसर नहीं छोड़ेंगे।”
ഉപരാഷ്ട്രപതിക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി പറഞ്ഞു;
“ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ ജി, നിങ്ങളുടെ ആശംസകൾക്ക് ഞാൻ നന്ദിയുള്ളവനാണ്. വിവിധ വിഷയങ്ങളിലെ നിങ്ങളുടെ മാർഗ്ഗനിർദ്ദേശവും ഉൾക്കാഴ്ചയും ഞാൻ വിലമതിക്കുന്നു.
തൻറെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച ഓരോ വ്യക്തിക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. എനിക്ക് ജന്മദിനാശംസകൾ അറിയിച്ച ഓരോ വ്യക്തിക്കും ഞാൻ നന്ദി പറയുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഈ വാത്സല്യം ജനങ്ങൾക്ക് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ എനിക്ക് വലിയ കരുത്ത് പകരുന്നു.
എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ജനങ്ങളിൽ നിന്ന് വളരെയധികം പിന്തുണയും സ്നേഹവും ലഭിക്കുന്നതിൽ വിനയവും അഭിമാനവും തോന്നുന്നു.
എനിക്ക് ജന്മദിനാശംസകൾ അറിയിച്ച ഓരോ വ്യക്തിക്കും ഞാൻ നന്ദി പറയുന്നു. ഈ വാത്സല്യം ജനങ്ങൾക്ക് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ എനിക്ക് ഏറെ ഊർജം നൽകുന്നു.
നമ്മുടെ മൂന്നാം ഘട്ടം 100 ദിവസം പൂർത്തിയാക്കുന്ന സമയം കൂടിയാണിത്. കഴിഞ്ഞ 100 ദിവസങ്ങൾ ജനോപകാരപ്രദവും വികസനോന്മുഖവുമായ തീരുമാനങ്ങളാൽ അടയാളപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, അത് ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ പരിശ്രമത്തിന് ശക്തി പകരും.
നിരവധി ആളുകൾ ഇന്ന് സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഞാൻ അവരുടെ ഉത്സാഹത്തെ അഭിവാദ്യം ചെയ്യുകയും ഈ ശ്രമങ്ങൾക്ക് എൻറെ അഭിനന്ദനം അറിയിക്കുകയും ചെയ്യുന്നു.
*****
(Release ID: 2055846)
Visitor Counter : 36
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada