മന്ത്രിസഭ

രണ്ട് വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപ വിനിയോഗിച്ച് കൂടുതല്‍ കാലാവസ്ഥാ സജ്ജവും കാലാവസ്ഥാ സ്മാര്‍ട്ടുമായ ഭാരതം സൃഷ്ടിക്കുന്നതിനുള്ള 'മിഷന്‍ മൗസം' കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു


തീവ്ര കാലാവസ്ഥാ സംഭവങ്ങളെയും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആഘാതങ്ങളെയും നേരിടുന്നതില്‍ മിഷന്‍  അധിക കരുത്ത് പകരുന്നു  

നൂതന സെന്‍സറുകളും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകളുമുള്ള വരും തലമുറ റഡാറുകളും ഉപഗ്രഹ സംവിധാനങ്ങളും ഉള്‍പ്പെടുത്തും 

Posted On: 11 SEP 2024 8:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം രണ്ട് വര്‍ഷത്തേക്ക് 2,000 കോടി രൂപ അടങ്കലുള്ള 'മിഷന്‍ മൗസം' ഇന്ന് അംഗീകരിച്ചു.

ഭൗമശാസ്ത്ര മന്ത്രാലയം പ്രധാനമായും നടപ്പിലാക്കുന്ന മിഷന്‍ മൗസം, ഇന്ത്യയുടെ കാലാവസ്ഥയും കാലാവസ്ഥയുമായി ബന്ധപ്പെട്ട ശാസ്ത്രം, ഗവേഷണം, സേവനങ്ങള്‍ എന്നിവയെ വന്‍തോതില്‍ ഉത്തേജിപ്പിക്കുന്നതിനുള്ള ബഹുമുഖവും പരിവര്‍ത്തനപരവുമായ ഒരു സംരംഭമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. തീവ്രമായ കാലാവസ്ഥാ സംഭവങ്ങളെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെയും നേരിടാന്‍ പൗരന്മാരും അവസാന മൈല്‍ ഉപയോക്താക്കളും ഉള്‍പ്പെടെയുള്ള പങ്കാളികളെ മികച്ച രീതിയില്‍ സജ്ജമാക്കാന്‍ ഇത് സഹായിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റികള്‍, മേഖലകള്‍, ആവാസവ്യവസ്ഥകള്‍ എന്നിവയിലുടനീളം ശേഷിയും പ്രതിരോധശേഷിയും വിശാലമാക്കാന്‍ ഈ പരിപാടി സഹായിക്കും.

മിഷന്‍ മൗസത്തിന്റെ ഭാഗമായി, അന്തരീക്ഷ ശാസ്ത്രത്തില്‍, പ്രത്യേകിച്ച് കാലാവസ്ഥാ നിരീക്ഷണം, മോഡലിംഗ്, പ്രവചനം, മാനേജ്‌മെന്റ് എന്നിവയിലെ ഗവേഷണവും വികസനവും, ശേഷിയും ഇന്ത്യ ഫലപ്രദമായി നിര്‍വഹിക്കും. നൂതന നിരീക്ഷണ സംവിധാനങ്ങള്‍, ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടിംഗ്, നിർമ്മിത ബുദ്ധി,  മെഷീന്‍ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ട്, മിഷന്‍ മൗസം ഉയര്‍ന്ന കൃത്യതയോടെ കാലാവസ്ഥ പ്രവചിക്കുന്നതിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കും.

മണ്‍സൂണ്‍ പ്രവചനങ്ങള്‍, വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ, തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍, ചുഴലിക്കാറ്റുകള്‍, മൂടല്‍മഞ്ഞ്, ആലിപ്പഴം, മഴ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള കാലാവസ്ഥാ ഇടപെടലുകള്‍ ഉള്‍പ്പെടെ, താത്കാലികവും സ്ഥലപരവുമായ സ്‌കെയിലുകളില്‍ വളരെ കൃത്യവും സമയബന്ധിതവുമായ കാലാവസ്ഥാ വിവരങ്ങള്‍ നല്‍കുന്നതിനുള്ള നിരീക്ഷണങ്ങളും ധാരണകളും മെച്ചപ്പെടുത്തുന്നതിലും ശേഷി വര്‍ദ്ധിപ്പിക്കലിലും അവബോധം സൃഷ്ടിക്കലിലുമായിരിക്കും മിഷന്റെ ശ്രദ്ധ.  നൂതന സെന്‍സറുകളും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകളുമുള്ള അടുത്ത തലമുറ റഡാറുകളും ഉപഗ്രഹ സംവിധാനങ്ങളും വിന്യാസം, മെച്ചപ്പെട്ട എര്‍ത്ത് സിസ്റ്റം മോഡലുകളുടെ വികസനം, തത്സമയ ഡാറ്റാ വിതരണത്തിനായി ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം എന്നിവ മിഷന്‍ മൗസമിന്റെ നിര്‍ണായക ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

കൃഷി, ദുരന്തനിവാരണം, പ്രതിരോധം, പരിസ്ഥിതി, വ്യോമയാനം, ജലവിഭവം, വൈദ്യുതി, ടൂറിസം, ഷിപ്പിംഗ്, ഗതാഗതം, ഊര്‍ജം, ആരോഗ്യം തുടങ്ങി നിരവധി മേഖലകള്‍ക്ക് മിഷന്‍ മൗസം നേരിട്ട് പ്രയോജനം ചെയ്യും. നഗരാസൂത്രണം, റോഡ്, റെയില്‍ ഗതാഗതം, ഓഫ്ഷോര്‍ പ്രവര്‍ത്തനങ്ങള്‍, പാരിസ്ഥിതിക നിരീക്ഷണം തുടങ്ങിയ മേഖലകളില്‍ ഡാറ്റാധിഷ്ഠിത തീരുമാനങ്ങള്‍ എടുക്കുന്നതും ഇത് മെച്ചപ്പെടുത്തും.

ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മൂന്ന് സ്ഥാപനങ്ങള്‍: കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിംഗ് എന്നിവ പ്രാഥമികമായി മിഷന്‍ മൗസം നടപ്പിലാക്കും. ഈ സ്ഥാപനങ്ങളെ മറ്റ് MoES സ്ഥാപനങ്ങള്‍ (ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്, നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി) പിന്തുണയ്ക്കും, ഒപ്പം ദേശീയ അന്തര്‍ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, വിദ്യാഭ്യാസ വ്യവസായ മേഖലയുമായി സഹകരിച്ച്, കാലാവസ്ഥയും കാലാവസ്ഥാ ശാസ്ത്ര സേവനങ്ങളില്‍ ഇന്ത്യയുടെ നേതൃത്വം വര്‍ദ്ധിപ്പിക്കുന്നു.

****



(Release ID: 2054020) Visitor Counter : 30