പ്രധാനമന്ത്രിയുടെ ഓഫീസ്‌

അബുദാബി കിരീടാവകാശിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു നേതാക്കളും ചർച്ചകൾ നടത്തി 

Posted On: 09 SEP 2024 8:40PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്തു. ഇരു നേതാക്കളും വിവിധ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടത്തി. ഇന്ത്യ-യുഎഇ സൗഹൃദം വർധിപ്പിക്കാനുള്ള ഷെയ്ഖ് ഖാലിദിൻ്റെ താല്പര്യത്തെ ശ്രീ മോദി പ്രശംസിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

 “അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. വിവിധ വിഷയങ്ങളിൽ ഞങ്ങൾ ഫലപ്രദമായ ചർച്ചകൾ നടത്തി. ശക്തമായ ഇന്ത്യ-യുഎഇ സൗഹൃദത്തോടുള്ള അദ്ദേഹത്തിൻ്റെ അതീവ താൽപ്പര്യം വ്യക്തമായി ദൃശ്യമാണ്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിച്ചത്  ആഹ്ലാദകരമായിരുന്നു. വിവിധ വിഷയങ്ങളിൽ ഞങ്ങൾ ഫലപ്രദമായ ചർച്ചകൾ നടത്തി. ശക്തമായ ഇന്ത്യ-യുഎഇ സൗഹൃദത്തോടുള്ള അദ്ദേഹത്തിൻ്റെ അതീവ താൽപ്പര്യം വ്യക്തമായി കാണാം.

 

 

***



(Release ID: 2053304) Visitor Counter : 25