പ്രധാനമന്ത്രിയുടെ ഓഫീസ്
ഔദ്യോഗികസന്ദർശനത്തിനായി പ്രധാനമന്ത്രി ബ്രൂണൈയിലെത്തി
Posted On:
03 SEP 2024 3:46PM by PIB Thiruvananthpuram
സുൽത്താൻ ഹാജി ഹസ്സനൽ ബോൾക്കിയയുടെ ക്ഷണം സ്വീകരിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഔദ്യോഗികസന്ദർശനത്തിനായി ബന്ദർ സെരി ബെഗവാനിൽ എത്തി.
ബ്രൂണൈയിൽ ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഉഭയകക്ഷി സന്ദർശനത്തിനെത്തുന്നത്. ഇന്ത്യയും ബ്രൂണൈയും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണു പ്രധാനമന്ത്രിയുടെ ചരിത്രപരമായ സന്ദർശനം.
ബന്ദർ സെരി ബെഗവാനിൽ എത്തിയ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നൽകി. ബ്രൂണൈയിലെ കിരീടാവകാശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന മന്ത്രിയുമായ ഹാജി അൽ മുഹ്താദീ ബില്ല അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു.
ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിലും ഇന്തോ-പസഫിക് കാഴ്ചപ്പാടിലും പ്രധാന പങ്കാളിയാണു ബ്രൂണൈ. ഉഭയകക്ഷി-ബഹുരാഷ്ട്ര വിഷയങ്ങളിൽ പരസ്പരബഹുമാനവും ധാരണയും അടയാളപ്പെടുത്തുന്ന സൗഹൃദബന്ധമാണ് ഇന്ത്യയും ബ്രൂണൈയും തമ്മിലുള്ളത്. സഹസ്രാബ്ദത്തോളം നീണ്ടുനിൽക്കുന്ന ചരിത്രം, സംസ്കാരം, പാരമ്പര്യം എന്നിവയാൽ ഇരുരാജ്യങ്ങളും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു.
-NS-
(Release ID: 2051318)
Visitor Counter : 56
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada