പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരിസ് പാരാലിമ്പിക്സിൽ വെങ്കലം നേടിയ ശീതൾ ദേവിയേയും രാകേഷ് കുമാറിനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

प्रविष्टि तिथि: 02 SEP 2024 11:40PM by PIB Thiruvananthpuram

ഒത്തൊരുമയാർന്ന പ്രകടനത്തിലൂടെ പാരിസ് പാരാലിമ്പിക്സിൽ മിക്സഡ് ടീം കോമ്പൗണ്ട് ഓപ്പൺ അമ്പെയ്ത്തിൽ വെങ്കല മെഡൽ നേടിയ ശീതൾ ദേവിയെയും രാകേഷ് കുമാറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“ഒത്തൊരുമയുടെ വിജയം!

മിക്സഡ് ടീം കോമ്പൗണ്ട് ഓപ്പൺ അമ്പെയ്ത്തിൽ വെങ്കലം നേടിയ ശീതൾ ദേവിക്കും രാകേഷ് കുമാറിനും അഭിനന്ദനങ്ങൾ. അവരുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമാണ്. ഈ നേട്ടത്തിൽ ഇന്ത്യ ആഹ്ലാദിക്കുന്നു. #Cheer4Bharat”
 

 

-NS-

(रिलीज़ आईडी: 2051112) आगंतुक पटल : 100
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada