പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വർണം നേടിയ ബാഡ്മിന്റൺ താരം നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു

Posted On: 02 SEP 2024 8:16PM by PIB Thiruvananthpuram

ഫ്രാൻസിൽ നടക്കുന്ന പാരിസ് പാരാലിമ്പിക്സിൽ പാരാ ബാഡ്മിന്റൺ പുരുഷസിംഗിൾസ് SL3 ഇനത്തിൽ സ്വർണമെഡൽ നേടിയ നിതേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“പാരാ ബാഡ്മിന്റൺ പുരുഷസിംഗിൾസ് SL3-ൽ സ്വർണംനേടി നിതേഷ് കുമാറിന്റെ മഹത്തായ നേട്ടം! അസാമാന്യമായ കഴിവിന്റെയും സ്ഥിരോത്സാഹത്തിന്റെയും പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. വളർന്നുവരുന്ന കായികതാരങ്ങളെ അദ്ദേഹം തുടർന്നും പ്രചോദിപ്പിക്കട്ടെ. @niteshnk11

#Cheer4Bharat”

 

 

***

NS


(Release ID: 2051080) Visitor Counter : 49