പ്രധാനമന്ത്രിയുടെ ഓഫീസ്
പാരീസ് പാരാലിമ്പിക്‌സില്‍ R2 വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ സ്വര്‍ണം നേടിയ അവ്നി ലേഖരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
Posted On:
30 AUG 2024 4:37PM by PIB Thiruvananthpuram
2024 ലെ പാരീസ് പാരാലിമ്പിക്‌സില്‍ R2 വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഇന്ത്യന്‍ ഷൂട്ടര്‍ അവനി ലേഖരയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മൂന്ന് പാരാലിമ്പിക്‌സ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്‌ലറ്റെന്ന നിലയില്‍ അവനി ലേഖര ചരിത്രം സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു
'പാരാലിമ്പിക്‌സ് 2024ല്‍ മെഡല്‍ അക്കൗണ്ട് തുറന്ന് ഇന്ത്യ!
R2 വനിതകളുടെ 10M എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ സ്വര്‍ണം നേടിയതിന് അവനി ലേഖരയ്ക്ക് അഭിനന്ദനങ്ങള്‍. മൂന്ന് പാരാലിമ്പിക്‌സ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്‌ലറ്റ് എന്ന നിലയില്‍ അവര്‍ ചരിത്രം സൃഷ്ടിച്ചു. അവരുടെ സമര്‍പ്പണം തുടര്‍ച്ചയായി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്നു
#Cheer4Bharat'
-NS-
(Release ID: 2050154)
Visitor Counter : 47
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada