പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സ് 2024ല്‍ പങ്കെടുക്കുന്ന നമ്മുടെ സംഘത്തിന് 140 കോടി ഇന്ത്യക്കാര്‍ ഏറ്റവും മികച്ചത് ആശംസിക്കുന്നു: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

प्रविष्टि तिथि: 28 AUG 2024 9:46PM by PIB Thiruvananthpuram

പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സ് 2024-ല്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശംസകള്‍ നേര്‍ന്നു. 140 കോടി ഇന്ത്യക്കാര്‍ അവരുടെ വിജയത്തിനായി പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് കായികതാരങ്ങളുടെ ധൈര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രശംസിച്ചുകൊണ്ട്, അദ്ദേഹം പറഞ്ഞു.
''പാരീസ് പാരാലിമ്പിക്സ് 2024-ലെ നമ്മുടെ സംഘത്തിന് 140 കോടി ഇന്ത്യക്കാര്‍ ഏറ്റവും മികച്ചത് ആശംസിക്കുന്നു. ഓരോ കായികതാരത്തിന്റെയും ധൈര്യവും നിശ്ചയദാര്‍ഢ്യവും രാജ്യത്തിനാകെ പ്രചോദനമാണ്. അവരുടെ വിജയത്തിനായി എല്ലാവരും പൂര്‍ണ്ണപിന്തുണ നല്‍കുകയാണ്.  #Cheer4Bharat" പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.

 

-NS-

(रिलीज़ आईडी: 2049586) आगंतुक पटल : 84
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Kannada , English , Urdu , हिन्दी , Marathi , Punjabi , Gujarati , Bengali , Odia , Manipuri , Assamese , Tamil