പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിച്ചു


ഇന്ത്യ-റഷ്യ പ്രത്യേക-സവിശേഷ-തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ നേതാക്കൾ ചർച്ച ചെയ്തു

യുക്രൈൻ സന്ദർശനത്തിൽ നിന്നുള്ള ഉൾക്കാഴ്ചകൾ പ്രധാനമന്ത്രി പങ്കുവച്ചു; റഷ്യ-യുക്രൈൻ സംഘർഷത്തിൽ മുന്നോട്ടുള്ള വഴ‌ി സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയുമാണെന്ന് ആവർത്തിച്ചു

Posted On: 27 AUG 2024 3:13PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റഷ്യയുടെ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തി.

22-ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം നടത്തിയ വിജയകരമായ റഷ്യൻ സന്ദർശനം പ്രധാനമന്ത്രി അനുസ്മരിച്ചു.

വിവിധ ഉഭയകക്ഷി വിഷയങ്ങളിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു.

പരസ്പരതാൽപ്പര്യമുള്ള വിവിധ പ്രാദേശിക-ആഗോള വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി.

റഷ്യ-യുക്രൈൻ സംഘർഷത്തെക്കുറിച്ച് ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവച്ചു. അടുത്തിടെ നടത്തിയ യുക്രൈൻ സന്ദർശനത്തിന്റെ ഉൾക്കാഴ്ചകൾ പ്രധാനമന്ത്രി പങ്കുവച്ചു. സംഘർഷത്തിന് ശാശ്വതവും സമാധാനപൂർണവുമായ പരിഹാരം കാണുന്നതിൽ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പ്രാധാന്യത്തിനും, ബന്ധപ്പെട്ട എല്ലാ കക്ഷികളും തമ്മിലുള്ള ആത്മാർഥവും പ്രായോഗികവുമായ ഇടപെടലിനും അദ്ദേഹം ഊന്നൽ നൽകി.

അടുത്ത ബന്ധം തുടർന്നും മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇരുനേതാക്കളും ധാരണയായി.

*** 

NS



(Release ID: 2049098) Visitor Counter : 23