ബഹിരാകാശ വകുപ്പ്‌
azadi ka amrit mahotsav

2040ൽ ഒരു ഇന്ത്യക്കാരൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്

Posted On: 23 AUG 2024 3:40PM by PIB Thiruvananthpuram



ന്യൂ ഡൽഹി: 23 ഓഗസ്റ്റ് 2024

ആദ്യത്തെ ദേശീയ ബഹിരാകാശ ദിന ആഘോഷ വേളയിൽ, 2040 ൽ ഒരു ഇന്ത്യക്കാരൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു. ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന ഒരു പരിപാടിയിൽ ബഹിരാകാശ പര്യവേഷണത്തിലെ ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടങ്ങളെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിൻ്റെ സാന്നിധ്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് സംസാരിച്ചു.

വിജയകരമായ മാർസ് ഓർബിറ്റർ മിഷൻ; ആസ്ട്രോസാറ്റ്, ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 എന്നിവയുടെ വിക്ഷേപണം; സൂര്യനിലേക്കുള്ള ദൗത്യമായ ആദിത്യ-എൽ1; എക്‌സ്‌പോസാറ്റ്; ഒരു എക്‌സ്‌റേ ബഹിരാകാശ ദൗത്യം എന്നിവ ഉൾപ്പെടെ കഴിഞ്ഞ ദശകത്തിൽ കൈവരിച്ച സുപ്രധാന പുരോഗതി ഡോ ജിതേന്ദ്ര സിംഗ് ഊന്നിപ്പറഞ്ഞു.

2035-ഓടെ ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ (ബിഎഎസ്) കമ്മീഷൻ ചെയ്യുന്നതും 2040-ഓടെ ഇന്ത്യൻ ബഹിരാകാശയാത്രികർ ചന്ദ്രനിൽ ഇറങ്ങുന്നതും ഉൾപ്പെടുന്ന സ്പേസ് വിഷൻ 2047-ൻ്റെ രൂപരേഖ ഡോ. ജിതേന്ദ്ര സിംഗ് വിശദീകരിച്ചു. ലോ എർത്ത് ഓർബിറ്റിൽ മനുഷ്യ ബഹിരാകാശ യാത്രയിൽ നിന്ന് ഒരു തദ്ദേശീയ ബഹിരാകാശ നിലയത്തിൽ സ്വന്തം ശാസ്ത്രീയ പ്രവർത്തനങ്ങൾ വരെയുള്ള ഇന്ത്യയുടെ ബഹിരാകാശ യാത്ര ചാന്ദ്ര പര്യവേക്ഷണത്തിലും അതിനപ്പുറവും നയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബഹിരാകാശ ഗതാഗതം, പ്ലാറ്റ്‌ഫോമുകൾ, ഗ്രൗണ്ട് സ്റ്റേഷനുകൾ എന്നിവയിലെ ഇന്ത്യയുടെ സമഗ്ര കാര്യക്ഷമത ഡോ. ജിതേന്ദ്ര സിംഗ് എടുത്തുപറഞ്ഞു. ഇവ ബഹിരാകാശ മേഖലയിൽ രാജ്യത്തിൻ്റെ സ്വാശ്രയത്വത്തിൻ്റെ ഒരു പ്രധാന വശമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ പുരോഗതിയിൽ നിന്ന് പ്രയോജനം നേടിയ മത്സ്യബന്ധനം, കൃഷി, പ്രകൃതിവിഭവ ക്രമീകരണം, ദുരന്തനിവാരണം, ഉപഗ്രഹ ആശയവിനിമയം തുടങ്ങിയ മേഖലകളിൽ ബഹിരാകാശ ആപ്ലിക്കേഷനുകളുടെ സ്വാധീനവും ഡോ. സിംഗ് അടിവരയിട്ടു പറഞ്ഞു.

*************************



(Release ID: 2048212) Visitor Counter : 44