പ്രധാനമന്ത്രിയുടെ ഓഫീസ്
കുരങ്ങുപനിയെ ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാഹചര്യങ്ങൾ വിലയിരുത്തി
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ. മിശ്രയുടെ അധ്യക്ഷതയിൽ കുരങ്ങുപനി തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗം ചേർന്നു
പെട്ടെന്ന് രോഗം കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കാൻ നിർദേശം
പരിശോധനാ ലാബുകൾ സജ്ജമാക്കാനും നിർദേശം
രോഗപ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനാരോഗ്യ ബോധവൽക്കരണ കാമ്പയിൻ നടത്തണം
Posted On:
18 AUG 2024 7:42PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, രാജ്യത്തെ കുരങ്ങുപനി പ്രതിരോധ തയ്യാറെടുപ്പുകളും അനുബന്ധ പൊതുജനാരോഗ്യ നടപടികളും അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര അധ്യക്ഷത വഹിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുരങ്ങുപനി (എംപോക്സ്) തികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഉപദേശപ്രകാരം, രാജ്യത്തെ Mpox പ്രതിരോധ തയ്യാറെടുപ്പിൻ്റെ അവസ്ഥയും അനുബന്ധ പൊതുജനാരോഗ്യ നടപടികളും അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ.മിശ്ര അധ്യക്ഷനായി.
ആഫ്രിക്കയുടെ പല ഭാഗങ്ങളിലും കുരങ്ങു പനി വ്യാപിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 2024 ഓഗസ്റ്റ് 14-ന് Mpox അന്താരാഷ്ട്ര ജാഗ്രത ആവശ്യമുള്ള ആരോഗ്യ അടിയന്തരാവസ്ഥ (PHEIC)ആയി പ്രഖ്യാപിച്ചു ലോകാരോഗ്യ സംഘടനയുടെ മുൻ പ്രസ്താവന പ്രകാരം, ആഗോളതലത്തിൽ 2022 മുതൽ 116 രാജ്യങ്ങളിൽ 99,176 കേസുകളും 208 മരണങ്ങളും Mpox മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടർന്ന്, കോംഗോയിൽ Mpox കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം, റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഗണ്യമായി വർദ്ധിച്ചു. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ ആകെ എണ്ണത്തെ മറികടന്നു. 15, 600 കേസുകളും 537 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ 2022-ലെ അന്താരാഷ്ട്ര ജാഗ്രത ആവശ്യമുള്ള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയിൽ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 മാർച്ചിലാണ് Mpox ൻ്റെ അവസാന കേസ് കണ്ടെത്തിയത്.
നിലവിൽ രാജ്യത്ത് Mpox റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉന്നതതല യോഗത്തിൽ അറിയിച്ചു. നിലവിലെ വിലയിരുത്തൽ അനുസരിച്ച് സംക്രമണ
സാധ്യത കുറവാണ്.
Mpox അണുബാധ പൊതുവെ 2-4 ആഴ്ചകൾക്കിടയിൽ നീണ്ടുനിൽക്കുന്നതാണ് എന്നും Mpox രോഗികൾ സാധാരണയായി വൈദ്യ പരിചരണത്തിലൂടെ സുഖം പ്രാപിക്കുന്നുവെന്നും
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ ധരിപ്പിച്ചു. രോഗിയുമായുള്ള ദീർഘവും അടുത്തതുമായ സമ്പർക്കത്തിലൂടെയാണ് Mpox പകരുന്നത്. ഇത് പ്രധാനമായും ലൈംഗിക മാർഗത്തിലൂടെയോ, രോഗിയുടെ ശരീരദ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ രോഗബാധിതനായ വ്യക്തിയുടെ മലിനമായ വസ്ത്രത്തിലൂടെയോ സംഭവിക്കുന്നു.
കഴിഞ്ഞ ഒരാഴ്ചയായി താഴെ പറയുന്ന നടപടികൾ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി അറിയിച്ചു.
• ഇന്ത്യയുടെ അപകടസാധ്യത വിലയിരുത്താൻ 2024 ഓഗസ്റ്റ് 12-ന് നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) വിദഗ്ധരുടെ യോഗം വിളിച്ചുകൂട്ടി.
* പുതിയ സംഭവവികാസങ്ങൾ മനസ്സിലാക്കുന്നതിനായി എൻസിഡിസി നേരത്തെ നൽകിയ സാംക്രമിക രോഗ (സിഡി) മുന്നറിയിപ്പ് പുതുക്കി. • അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ (പോർട്സ് ഓഫ് എൻട്രി) ആരോഗ്യ സംഘങ്ങളുടെ ബോധവൽക്കരണം ഏറ്റെടുത്തു.
ഇന്ന് രാവിലെ ഡയറക്ടർ ജനറൽ ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) 200 ലധികം പേർ പങ്കെടുത്ത വീഡിയോ കോൺഫറൻസ് വിളിച്ചുചേർത്തതായും അറിയിച്ചു. സംസ്ഥാനങ്ങളിലെയും തുറമുഖങ്ങളിലെയും ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐ.ഡി.എസ്.പി.) യൂണിറ്റുകൾ ഉൾപ്പെടെ സംസ്ഥാന തലത്തിലുള്ള ആരോഗ്യ അധികാരികൾക്ക് ഇക്കാര്യത്തിൽ ബോധവൽക്കരണം നൽകി.
നിരീക്ഷണം ശക്തമാക്കാനും കേസുകൾ വേഗത്തിൽ കണ്ടെത്തുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളാനും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര നിർദേശിച്ചു. നേരത്തെയുള്ള രോഗനിർണയത്തിനായി ടെസ്റ്റിംഗ് ലബോറട്ടറികളുടെ ശൃംഖല സജ്ജീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. നിലവിൽ 32 ലാബുകൾ പരിശോധനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്.
രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പ്രോട്ടോക്കോളുകൾ വലിയ തോതിൽ പ്രചരിപ്പിക്കണമെന്ന് ഡോ പി കെ മിശ്ര നിർദ്ദേശിച്ചു. രോഗലക്ഷണങ്ങളെക്കുറിച്ചും നിരീക്ഷണ സംവിധാനത്തെ സമയബന്ധിതമായി അറിയിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കിടയിൽ ഒരു ബോധവൽക്കരണയജ്ഞം നടത്തുന്നതിനും അദ്ദേഹം ഊന്നൽ നൽകി.
യോഗത്തിൽ നിതി ആയോഗ് അംഗം ഡോ.വി.കെ. പോൾ, ആരോഗ്യ-കുടുംബക്ഷേമസെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര, ആരോഗ്യ ഗവേഷണ സെക്രട്ടറി ഡോ. രാജീവ് ബാൽ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശ്രീ കൃഷ്ണ എസ് വത്സ, വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, നിയുക്ത ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
NS
(Release ID: 2046456)
Visitor Counter : 109
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada