പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തായ്ലന്‍ഡിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പെറ്റോങ്ടര്‍ണ്‍ ഷിനവത്രയെ അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
18 AUG 2024 11:53AM by PIB Thiruvananthpuram
തായ്ലന്‍ഡിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പെറ്റോങ്ടര്‍ണ്‍ ഷിനവത്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നാഗരികവും സാംസ്‌കാരികവും ജനങ്ങളും തമ്മിലുള്ളതുമായ ബന്ധത്തിന്റെ ശക്തമായ അടിത്തറയില്‍ അധിഷ്ഠിതമായ ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്:
''തായ്ലന്‍ഡിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട @inghin ന് അഭിനന്ദനങ്ങള്‍. വളരെ വിജയകരമായ ഭരണത്തിന് ആശംസകള്‍. നാഗരികവും സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധത്തിന്റെ ശക്തമായ അടിത്തറയില്‍ അധിഷ്ഠിതമായ ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് താങ്കളുമൊത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.
***
--NS--
( റിലീസ് ഐ.ഡി: 2046398)
സന്ദര്‍ശക കൗണ്ടര്‍ : 100
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada