പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സമൃദ്ധവും വികസിതവുമായ ഇന്ത്യ കെട്ടിപ്പെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ രാഷ്ട്രപതിജിയുടെ പ്രസംഗം നമുക്ക് പ്രചോദനമാകുന്നു: പ്രധാനമന്ത്രി

Posted On: 14 AUG 2024 9:05PM by PIB Thiruvananthpuram

സമൃദ്ധവും വികസിതവുമായ ഇന്ത്യ കെട്ടിപ്പെടുക്കുന്നതിന് പ്രയത്നിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ തലേന്നത്തെ രാഷ്ട്രപതിയുടെ പ്രസംഗമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

രാഷ്ട്രപതി  ദ്രൗപതി മുര്‍മു 78-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപവും ശ്രീ മോദി പങ്കുവെച്ചു.

"രാഷ്ട്രപതി ജി നമ്മുടെ സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് നടത്തിയത് പ്രചോദനാത്മകമായ ഒരു പ്രസംഗമാണ്. സമൃദ്ധവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിക്കാന്‍ ഇത് നമ്മെ  പ്രചോദിപ്പിക്കുന്നു .ഇന്ത്യന്‍ രാഷ്ട്രപതിയുടെ എക്‌സ് പോസ്റ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു."

 

-NS-

(Release ID: 2045487) Visitor Counter : 64