പ്രധാനമന്ത്രിയുടെ ഓഫീസ്
പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കലം നേടിയ സ്വപ്നിൽ കുസാലെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Posted On:
01 AUG 2024 2:38PM by PIB Thiruvananthpuram
2024ലെ പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കലം നേടിയ സ്വപ്നിൽ കുസാലെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“സ്വപ്നിൽ കുസാലെയുടെ അസാധാരണ പ്രകടനം! 2024ലെ പാരിസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ വെങ്കല മെഡൽ നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.
സവിശേഷമാണ് അദ്ദേഹത്തിന്റെ പ്രകടനം. എന്തുകൊണ്ടെന്നാൽ, അദ്ദേഹം മികച്ച രീതിയിൽ തിരിച്ചുവരവു നടത്തുകയും പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഈ വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ കായികതാരം കൂടിയാണ് അദ്ദേഹം.
ഓരോ ഇന്ത്യക്കാരനും ഇക്കാര്യത്തിൽ ആഹ്ലാദിക്കുകയാണ്.”
-NS-
(Release ID: 2040116)
Visitor Counter : 86
Read this release in:
Odia
,
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada