ധനകാര്യ മന്ത്രാലയം
കസ്റ്റംസ് ഡ്യൂട്ടിയിലെ പരിഷ്‌കാരങ്ങള്‍ ആഭ്യന്തര ഉല്‍പ്പാദനത്തെ പിന്തുണയ്ക്കുകയും കയറ്റുമതി മത്സരക്ഷമത പ്രോത്സാഹിപ്പിക്കുകയും ചെയ്യും; ധനമന്ത്രി
25 നിര്‍ണ്ണായക ധാതുക്കള്‍, മൂന്ന് കാന്‍സര്‍ മരുന്നുകള്‍ കൂടി എന്നിവ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയ ഇനങ്ങളില്‍ ഉള്‍പ്പെടുന്നു
സീഫുഡ്, തുകല്‍ എന്നിവയുടെ കയറ്റുമതിയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി പുനഃക്രമീകരിച്ചു
Posted On:
23 JUL 2024 1:12PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 ജൂലൈ 23
ആഭ്യന്തര ഉല്‍പ്പാദനത്തെ പിന്തുണയ്ക്കുന്നതിനും, പ്രാദേശിക മൂല്യവര്‍ദ്ധനവ് വര്‍ദ്ധിപ്പിക്കുന്നതിനും, കയറ്റുമതി മത്സരക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും, നികുതി ലളിതമാക്കുന്നതിനും, പൊതു ജനങ്ങളുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യം നിലനിര്‍ത്താനും ഉദ്ദേശിച്ചുള്ളതാണ് കസ്റ്റംസ് തീരുവകളിലുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളെന്ന് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റിലെ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ജീവന്‍ രക്ഷാ മരുന്നുകള്‍ മുതല്‍ അപൂര്‍വ എര്‍ത്ത് ധാതുക്കള്‍ വരെയുള്ള ചരക്കുകള്‍ക്കാണ് പുതിയ കസ്റ്റംസ് ഡ്യൂട്ടി നിരക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ക്യാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കികൊണ്ട് ട്രാസ്റ്റിയുബാഡ്രുക്‌സറ്റികാന്‍, ഓസിമെര്‍ടിനിബ്, ട്രുവാലുമാമ്പ് എന്നീ മൂന്ന് മരുന്നുകളെ കൂടി കസ്റ്റംസ് തീരുവയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
അതിനുപുറമെ, മെഡിക്കല്‍ എക്സ്-റേ മെഷീനുകളില്‍ ഉപയോഗിക്കുന്നതിനുള്ള എക്സ്-റേ ട്യൂബുകളുടെയും ഫ്‌ളാറ്റ് പാനല്‍ ഡിറ്റക്ടറുകളുടെയും ബി.സി.ഡിയും കുറഞ്ഞുഅങ്ങനെ ആഭ്യന്തര കാര്യശേഷി കൂട്ടിച്ചേര്‍ക്കലുമായി അവയെ സമന്വയിപ്പിക്കും.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മൊബൈല്‍ ഫോണുകളുടെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ മൂന്നിരട്ടി വര്‍ദ്ധനയുണ്ടായതായും മൊബൈല്‍ ഫോണുകളുടെ കയറ്റുമതിയില്‍ നൂറിരട്ടിയോളം വര്‍ദ്ധനന വന്നതായും ധനമന്ത്രി പറഞ്ഞു. ''ഉപഭോക്താക്കളുടെ താല്‍പ്പര്യം കണക്കിലെടുത്ത്, മൊബൈല്‍ ഫോണ്‍, മൊബൈല്‍ പി.സി.ബി.എ, മൊബൈല്‍ ചാര്‍ജര്‍ എന്നിവയുടെ ബി.സി.ഡി 15 ശതമാനമായി കുറയ്ക്കാന്‍ ഞാന്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നു'', 2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
25 നിര്‍ണ്ണായക ധാതുക്കളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായും ഒഴിവാക്കുകയും അവയില്‍ രണ്ടെണ്ണത്തിന്റെ ബി.സി.ഡി കുറയ്ക്കുകയും ചെയ്യുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ ധാതുക്കള്‍ നിര്‍ണ്ണായകമാകുന്ന ബഹിരാകാശം, പ്രതിരോധം, ടെലികമ്മ്യൂണിക്കേഷന്‍, ഹൈടെക് ഇലക്ട്രോണിക്സ്, ആണവോര്‍ജം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകള്‍ക്ക് ഇത് ഗുണം ചെയ്യും. പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കിക്കൊണ്ട്, രാജ്യത്ത് സൗരോര്‍ജ്ജ സെല്ലുകളുടെയും പാനലുകളുടെയും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മൂലധന വസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നവ വിപുലീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ''അതിനുപുറമെ, സൗരോര്‍ജ്ജ ഗ്ലാസിന്റെയും ടിന്‍ ചെമ്പ് ഇന്റര്‍കണക്റ്റിന്റെയും മതിയായ ആഭ്യന്തര നിര്‍മ്മാണ ശേഷി കണക്കിലെടുത്ത്, അവര്‍ക്ക് നല്‍കുന്ന കസ്റ്റംസ് തീരുവയുടെ ഇളവ് നീട്ടരുതെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു'', മന്ത്രി പറഞ്ഞു.
രാജ്യത്തുനിന്നുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ചില ബ്രൂഡ്‌സേ്റ്റാക്ക്, പോളിചെയിറ്റ് വേമുകള്‍, ചെമ്മീന്‍, മത്സ്യ തീറ്റ എന്നിവയുടെ ബി.സി.ഡി 5 ശതമാനമായി കുറയ്ക്കുമെന്ന നിര്‍ദ്ദേശവും മന്ത്രി മുന്നോട്ടുവച്ചു. ഇതുകൂടാതെ, സമുദ്രോല്‍പ്പന്ന കയറ്റുമതി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ചെമ്മീന്‍, മത്സ്യ തീറ്റ എന്നിവയുടെ നിര്‍മ്മാണത്തിനുള്ള വിവിധ ഇന്‍പുട്ടുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. തുകല്‍, ടെക്‌സ്‌റ്റൈല്‍ മേഖലകളിലെ കയറ്റുമതിയുടെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ തുകല്‍ അസംസ്‌കൃത വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയില്‍ സമാനമായ കുറവുകളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, അസംസ്‌കൃത തൊലികള്‍, ചര്‍മ്മം , തുകല്‍ എന്നിവയുടെ കയറ്റുമതി തീരുവ ഘടന ലളിതമാക്കാനും യുക്തിസഹമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ സ്വര്‍ണ്ണ, വിലയേറിയ ലോഹ ആഭരണങ്ങളുടെ ആഭ്യന്തര മൂല്യവര്‍ദ്ധനവ് വര്‍ദ്ധിപ്പിക്കുന്നതിനായി സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15% ല്‍ നിന്ന് 6% ആയും പ്ലാറ്റിനത്തിന്റേത് 15.4% ല്‍ നിന്ന് 6.4% ആയും കുറച്ചു. അതിനുപുറമെ, ഉരുക്ക്, ചെമ്പ് എന്നിവയുടെ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിന് ഫെറോ നിക്കലിന്റെയും ബ്ലിസ്റ്റര്‍ കോപ്പറിന്റെയും ബി.സി.ഡിയും നീക്കം ചെയ്തു.
വ്യാപാരം സുഗമമാക്കുന്നതിനും വിപരീത ഡ്യൂട്ടി നീക്കം ചെയ്യുന്നതിനും തര്‍ക്കങ്ങള്‍ കുറയ്ക്കുന്നതിനുമായി അടുത്ത ആറ് മാസത്തിനുള്ളില്‍ കസ്റ്റംസ് ഡ്യൂട്ടി നിരക്ക് ഘടനയുടെ സമഗ്രമായ അവലോകനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
--NS--
(Release ID: 2035871)
Visitor Counter : 61