ധനകാര്യ മന്ത്രാലയം

മൂലധന നേട്ട നികുതി ലളിതവും യുക്തിസഹവുമാക്കി

ഹ്രസ്വകാല നേട്ടങ്ങള്‍ 20 ശതമാനം നികുതി നിരക്ക് ഈടാക്കുമ്പോള്‍ ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് 12.5 ശതമാനം നികുതി നിരക്ക്

സാമ്പത്തിക ആസ്തികളിലെ ദീര്‍ഘകാല മൂലധന നേട്ടം ഒഴിവാക്കുന്നതിനുള്ള പരിധി പ്രതിവര്‍ഷം 1 ലക്ഷം രൂപയില്‍ നിന്ന് 1.25 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു

Posted On: 23 JUL 2024 1:10PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂലൈ 23

മൂലധന നേട്ട നികുതിയുടെ ലഘൂകരണവും യുക്തിസഹവമാക്കലുമാണ് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.

ശ്രീമതി സീതാരാമന്‍ നിര്‍ദ്ദേശിച്ചതുപോലെ. ചില സാമ്പത്തിക ആസ്തികളിലെ ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് ഇനി മുതല്‍ 20 ശതമാനം നികുതി നിരക്ക് ഈടാക്കും, അതേസമയം മറ്റെല്ലാ സാമ്പത്തിക ആസ്തികള്‍ക്കും എല്ലാ സാമ്പത്തികേതര ആസ്തികള്‍ക്കും ബാധകമായ നികുതി നിരക്ക് ആകര്‍ഷിക്കുന്നത് തുടരും.

എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെയും ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് 12.5 ശതമാനം നികുതി നിരക്ക് ഈടാക്കുമെന്ന് ധനമന്ത്രി നിര്‍ദ്ദേശിച്ചു. താഴ്ന്ന, ഇടത്തരം വരുമാനക്കാരായ വിഭാഗങ്ങളുടെ നേട്ടത്തിനായി, ചില സാമ്പത്തിക ആസ്തികളിലെ മൂലധന നേട്ടം ഒഴിവാക്കുന്നതിനുള്ള പരിധി പ്രതിവര്‍ഷം 1 ലക്ഷം രൂപയില്‍ നിന്ന് 1.25 ലക്ഷം രൂപയായി ഉയര്‍ത്തുന്നതിനും അവര്‍ നിര്‍ദ്ദേശിച്ചു.

ഒരു വര്‍ഷത്തിലേറെയായി കൈവശം വച്ചിരിക്കുന്ന പട്ടികപ്പെടുത്തിയ സാമ്പത്തിക ആസ്തികളെ ദീര്‍ഘകാലത്തേതായി തരംതിരിക്കുമെന്നും, അതേസമയം കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും കൈവശം വച്ചിട്ടുള്ള പട്ടികപ്പെടുത്താത്ത സാമ്പത്തിക ആസ്തികളും എല്ലാ സാമ്പത്തികേതര ആസ്തികളും ദീര്‍ഘകാലമായി തരംതിരിക്കുമെന്നും അവര്‍ പറഞ്ഞു.

ലിസ്റ്റ് ചെയ്യപ്പെടാത്ത ബോണ്ടുകളും കടപ്പത്രങ്ങളും, ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളും മാര്‍ക്കറ്റ് ബന്ധിത ഡിബഞ്ചറുകളും, കൈവശം വച്ചിട്ടുള്ള കാലയളവ് പരിഗണിക്കാതെ, തന്നെ മൂലധന നേട്ടത്തിന് ബാധകമായ നിരക്കില്‍ നികുതി ഈടാക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

--NS--



(Release ID: 2035852) Visitor Counter : 12