ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴില്‍ നാലാമത്തെ പദ്ധതിയായി നൈപുണ്യത്തിനായുള്ള പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രഖ്യാപിച്ചു



20 ലക്ഷം യുവജനങ്ങള്‍ 5 വര്‍ഷ കാലയളവില്‍ നൈപുണ്യമുള്ളവരാകണം

1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ നവീകരിക്കും

7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ സുഗമമാക്കുന്നതിന് മാതൃകാ നൈപുണ്യ വായ്പാ പദ്ധതി പരിഷ്‌കരിക്കും; ഓരോ വര്‍ഷവും 25,000 വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്ന നടപടി

Posted On: 23 JUL 2024 1:06PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, 23 ജൂലൈ 2024:

സംസ്ഥാന ഗവണ്‍മെന്റുകളുമായും വ്യവസായങ്ങളുമായും സഹകരിച്ച് വൈദഗ്ധ്യം നേടുന്നതിനായി പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിലുള്ള നാലാമത്തെ പദ്ധതിയായി പുതിയ കേന്ദ്രാവിഷ്‌കൃത പദ്ധതി കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 20 ലക്ഷം യുവാക്കളെ 5 വര്‍ഷ കാലയളവില്‍ നൈപുണ്യമുള്ളവരാക്കുമെന്നും 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ നവീകരിക്കുമെന്നും 2024-25 ലെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ധനമന്ത്രി പറഞ്ഞു. ഫലത്തെ അടിസ്ഥാനമാക്കിയാകും ക്രമീകരണങ്ങള്‍. കോഴ്സ് ഉള്ളടക്കവും രൂപകല്പനയും വ്യവസായത്തിന്റെ നൈപുണ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമാക്കും. ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്കായി പുതിയ കോഴ്സുകള്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നൈപുണ്യ വായ്പയുമായി ബന്ധപ്പെട്ട്, ഗവണ്‍മെന്റ്  അനുവദിച്ച ഫണ്ടില്‍ നിന്നുള്ള ഗ്യാരന്റിയോടെ 7.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ സുഗമമാക്കുന്നതിന് മാതൃകാ നൈപുണ്യ വായ്പാ പദ്ധതി പരിഷ്‌കരിക്കും. ഈ നടപടി പ്രതിവര്‍ഷം 25,000  വിദ്യാർത്ഥികൾക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

--NS--

(Release ID: 2035837) Visitor Counter : 65