ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഗോത്ര സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടി ‘പ്രധാൻ മന്ത്രി ജൻ ജാതിയ ഉന്നത് ഗ്രാം അഭിയാൻ’ ആരംഭിക്കും

Posted On: 23 JUL 2024 12:48PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ജൂലൈ 23, 2024  

കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ 2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കുന്നതിനിടെ ‘പ്രധാൻ മന്ത്രി ജൻ ജാതിയ ഉന്നത് ഗ്രാം അഭിയാൻ’ ഗവൺമെൻറ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ഗോത്ര സമൂഹങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയിൽ ഈ പദ്ധതി പുരോഗതി കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി വിശദീകരിച്ചു. ഗോത്രജനതയ്ക്ക്  ഭൂരിപക്ഷമുള്ള ഗ്രാമങ്ങളിലെയും അഭിലാഷ ജില്ലകളിലെയും ഗോത്ര കുടുംബങ്ങളിൽ സമ്പൂർണമായി ഈ പദ്ധതി നടപ്പാക്കും.

63,000 ഗ്രാമങ്ങളിലായി രാജ്യത്തുടനീളമുള്ള 5 കോടി ഗോത്രവർഗക്കാർക്ക് പ്രയോജനം നൽകുന്നതിന്  ലക്ഷ്യമിട്ടുള്ളതാണ് ‘പ്രധാൻ മന്ത്രി ജൻ ജാതിയ ഉന്നത് ഗ്രാം അഭിയാൻ’.

****


(Release ID: 2035761) Visitor Counter : 103