ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വർധിച്ചുവരുന്ന തൊഴിൽശക്തിയെ അഭിമുഖീകരിക്കാന്‍ 2030 വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാർഷികേതര മേഖലയിൽ സൃഷ്ടിക്കേണ്ടത് പ്രതിവർഷം 78.5 ലക്ഷത്തോളം തൊഴിലവസരങ്ങൾ

Posted On: 22 JUL 2024 3:19PM by PIB Thiruvananthpuram

വർധിച്ചുവരുന്ന തൊഴിൽ ശക്തിയെ അഭിമുഖീകരിക്കാന്‍ 2030 വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കാർഷികേതര മേഖലയിൽ പ്രതിവർഷം ശരാശരി 78.5 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് 2023-24 സാമ്പത്തിക സര്‍വേ സൂചിപ്പിക്കുന്നു.

AI-യുടെ ത്വരിതഗതിയിലുള്ള വളർച്ച ഭാവിയില്‍ തൊഴില്‍രംഗത്തെ ഏറ്റവും വലിയ തടസ്സത്തിന് കാരണമായേക്കുമെന്ന് പറയുമ്പോഴും, AI അപകടസാധ്യതയ്ക്കൊപ്പം അവസരങ്ങളും ഉയര്‍ത്തുന്നതിനാല്‍ ജനസംഖ്യാപരമായി വിശാലമായ വിഭവശേഷിയും യുവ ജനസംഖ്യയുമുള്ള ഇന്ത്യ ഈ രംഗത്ത് അതുല്യമായി നിലകൊള്ളുമെന്ന് 2023-24 സാമ്പത്തിക സര്‍വേ പറയുന്നു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളില്‍ കാണുന്നതുപോലെ സാങ്കേതികവിദ്യയ്ക്കൊപ്പം പ്രവർത്തിക്കാനുള്ള ഇന്ത്യൻ ജനതയുടെ താല്പര്യം കണക്കിലെടുക്കുമ്പോൾ, സര്‍ക്കാറിന്റെയും വ്യാവസായിക മേഖലയുടെയും സജീവമായ ഇടപെടലുകളിലൂടെ AI യുഗത്തിൽ ഇന്ത്യയെ മുഖ്യശക്തിയായി ഉയർത്താൻ കഴിയുമെന്ന് സാമ്പത്തിക സർവേ സൂചിപ്പിക്കുന്നു.

ഈ രംഗത്തെ ഗവേഷണത്തിൻ്റെയും വികസനത്തിൻ്റെയും ആവശ്യകത ഉയർത്തിക്കാണിച്ചുകൊണ്ട്,  ഗവേഷണം, തീരുമാനമെടുക്കൽ, AI-യും തൊഴില്‍ സൃഷ്ടിക്കലും സംബന്ധിച്ച് നയരൂപീകരണം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന ഒരു കേന്ദ്ര സ്ഥാപനമായി പ്രവർത്തിക്കാന്‍ ഇൻ്റർ-ഏജൻസി കോ-ഓർഡിനേഷൻ അതോറിറ്റി ഫോര്‍ എഐ-യുടെ ആവശ്യകതയും 2023-24 സാമ്പത്തിക സർവേ നിർദ്ദേശിക്കുന്നു.  

AI അടിസ്ഥാനമാക്കിയ ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതിനും രാജ്യത്തെ യുവതയുമായി AI-യെ ബന്ധിപ്പിക്കുന്നതിനുമായി സർക്കാർ നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ദേശീയ തൊഴിൽ ശക്തി സർവേ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിൻ്റെ സൂചനകൾ പ്രകാരം, 2020-21 ൽ 77 ലക്ഷം (7.7 ദശലക്ഷം) തൊഴിലാളികൾ ഗിഗ് സമ്പദ്‌വ്യവസ്ഥയിൽ ഏർപ്പെട്ടിരുന്നു. 2029-30 ഓടെ ഗിഗ് തൊഴില്‍ശക്തി 2.35 കോടി (23.5 ദശലക്ഷം) ആയി വര്‍ധിക്കുമെന്നും കാർഷികേതര തൊഴില്‍ശക്തിയുടെ 6.7 ശതമാനമോ രാജ്യത്തെ മൊത്തം ഉപജീവനത്തിൻ്റെ 4.1 ശതമാനമോ ഇതുവഴി രൂപീകരിക്കപ്പെടുമെന്നും 2023-24 സാമ്പത്തിക സർവേ പ്രതീക്ഷിക്കുന്നു.

***********


(Release ID: 2035516) Visitor Counter : 78