ധനകാര്യ മന്ത്രാലയം
എല്ലാവർക്കും അനുയോജ്യമായ ഒരേ വലിപ്പം' എന്ന പടിഞ്ഞാറൻ രീതിക്ക് പകരം 'പ്രാദേശിക കാഴ്ചപ്പാടിലൂടെ' കാലാവസ്ഥാ വ്യതിയാനം ഇന്ത്യ നോക്കി കാണേണ്ടതുണ്ട്
Posted On:
22 JUL 2024 2:17PM by PIB Thiruvananthpuram
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാശ്ചാത്യ സമീപനത്തെ കുറിച്ഛ് ഒരു വിമർശനാത്മക വീക്ഷണമാണ് 2023-24 സാമ്പത്തിക സർവ്വേ എടുക്കുന്നത്. ഒപ്പം എല്ലാ വികസ്വര രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാന പ്രശ്‌നത്തെ ഒരു 'പ്രാദേശിക കാഴ്ചപ്പാടിലൂടെ' നോക്കി കാണാൻ ആഹ്വാനം ചെയ്യുന്നു. വികസ്വര രാജ്യങ്ങളെ അർത്ഥവത്തായ കാലാവസ്ഥാ പ്രവർത്തനത്തിലൂടെ വികസന ലക്ഷ്യങ്ങൾ സന്തുലിതമാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നതിനാൽ വികസ്വര രാജ്യങ്ങൾക്ക് അവരുടെ സ്വന്തം വഴികൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ആവശ്യമാണെന്ന് സർവേയിൽ പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനായുള്ള നിലവിലെ ആഗോള തന്ത്രങ്ങൾ വികലമാണെന്നും സാർവത്രികമായ ഉപയോഗത്തിന് അത് പര്യാപ്തമല്ലെന്നും സാമ്പത്തിക സർവേ പറയുന്നു. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ഇന്ത്യ കാര്യമായ മുന്നേറ്റം നടത്തിയിട്ടും പാശ്ചാത്യ പരിഹാരമാർഗങ്ങളുമായി പൊരുത്തപ്പെടാത്തതിനാൽ പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടിവരുന്നുവെന്ന് സർവേ ചുണ്ടി കാണിക്കുന്നു. സുസ്ഥിര വികസന ആശയങ്ങളാൽ സമ്പന്നമായ ഇന്ത്യയുടെ തനതായ സാമൂഹിക സാംസ്കാരിക ഘടനയോടുള്ള മതിപ്പില്ലായ്മയിൽ നിന്നാണ് ഈ വിമർശനം ഉടലെടുക്കുന്നത്.
വികസിത ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിലനിൽക്കുന്ന അമിത ഉപഭോഗ സംസ്‌കാരത്തിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിയുമായി ചേർന്നുള്ള ജീവിതത്തിന് ഊന്നൽ നൽകുന്നതാണ് ഇന്ത്യയുടെ ധാർമ്മികതയെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു.
പ്രകൃതിയെ വ്രണപ്പെടുത്താൻ അനുവദിക്കാതെ ജനങ്ങളുടെ 'ആവശ്യങ്ങൾ ' പരിഹരിക്കാൻ ശ്രമിക്കുന്ന 'പരിസ്ഥിതിക്കായുള്ള ജീവിതശൈലി' ഉൾക്കൊള്ളുന്ന മിഷൻ ലൈഫ് എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ കുറിച്ച് സർവേ പ്രത്യേകമായി പറയുന്നു.
ഇൻ്റർനാഷണൽ എനർജി ഏജൻസിയെ ഉദ്ധരിച്ച്, ലോകമെമ്പാടുമുള്ള ലൈഫ് സംരംഭം ലക്ഷ്യമിടുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും നടപടികളും സ്വീകരിക്കുന്നത് 2030-ൽ വാർഷിക ആഗോള കാർബൺ ഡൈ-ഓക്സൈഡ് പുറന്തള്ളൽ 2 ബില്യൺ ടണ്ണിലധികം കുറയ്ക്കുമെന്ന് രേഖ പ്രസ്താവിക്കുന്നു (2030 ഓടെ എമിഷൻ 20% കുറയ്ക്കുന്നതിന് ആവശ്യമായത്), കൂടാതെ ഏകദേശം 440 ബില്യൺ യുഎസ് ഡോളറിൻ്റെ ഉപഭോക്തൃ സമ്പാദ്യവും ലക്ഷ്യമിടുന്നു.
(Release ID: 2035492)
Visitor Counter : 51
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada