പ്രധാനമന്ത്രിയുടെ ഓഫീസ്
ലക്‌സംബര്‍ഗ് പ്രധാനമന്ത്രി ലൂക്ക് ഫ്രീഡന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി
ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു
യുക്രൈയ്ന്‍ സംഘര്‍ഷം നേരത്തെ അവസാനിപ്പിക്കുന്നതിനായി പിന്തുണ നല്‍കുന്ന ഇന്ത്യയുടെ പങ്കിനെ പ്രധാനമന്ത്രി ഫ്രീഡന്‍ അഭിനന്ദിച്ചു
ഗ്രാന്‍ഡ് ഡ്യൂക്ക് ഹെന്‍ട്രിയെയും പ്രധാനമന്ത്രി ഫ്രീഡനെയും പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു
Posted On:
22 JUL 2024 10:04PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 ജൂലൈ 22
ലക്‌സംബര്‍ഗ് ഗ്രാന്‍ഡ് ഡച്ചിയുടെ പ്രധാനമന്ത്രി ലൂക്ക് ഫ്രീഡന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് വിളിക്കുകയും തുടര്‍ച്ചയായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ഫ്രീഡന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ സഹകരണത്തിന് ഊര്‍ജവും ആക്കം കൂട്ടുമെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
വ്യാപാരം, നിക്ഷേപം, സുസ്ഥിര ധനകാര്യം, വ്യാവസായിക ഉല്‍പ്പാദനം, ആരോഗ്യം, ബഹിരാകാശം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. യുക്രൈനിലെ സംഘര്‍ഷം ഉള്‍പ്പെടെയുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിലെ വീക്ഷണങ്ങള്‍ ഇരു നേതാക്കളും കൈമാറി. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും സമാധാനവും സുസ്ഥിരതയും നേരത്തേ പുനഃസ്ഥാപിക്കുന്നതിനൃം ഇന്ത്യ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി ഫ്രീഡന്‍ അഭിനന്ദിച്ചു.
ഗ്രാന്‍ഡ് ഡ്യൂക്ക് ഹെന്‍ട്രിയേയും പ്രധാനമന്ത്രി ഫ്രീഡനേയും ഇന്ത്യാ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ക്ഷണിച്ചു.
ബന്ധം തുടരാന്‍ ഇരു നേതാക്കളും സമ്മതിച്ചു.
--NS--
(Release ID: 2035448)
Visitor Counter : 40
Read this release in:
Urdu
,
English
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada