ധനകാര്യ മന്ത്രാലയം
വികസിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പുരോഗതി സുസ്ഥിരമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും രാജ്യസംവിധാനങ്ങളുടെ സ്വയം പുനര്‍ നിര്‍മ്മാണത്തിനും പുനരുജ്ജീവനത്തിനുമുള്ള സമര്‍പ്പണം ആവശ്യമാണ് - സാമ്പത്തിക സര്‍വേ 2023-24
കേന്ദ്ര മന്ത്രാലയങ്ങളിലെ സീനിയര്‍ റാങ്കുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രിയുടെ തുടക്കം സര്‍വേ ചൂണ്ടിക്കാട്ടുകയും അതിന്റെ വിപുലീകരണത്തിന് ശിപാര്‍ശ ചെയ്യുകയും ചെയ്യുന്നു
വലിയതോതിലും വേഗതയിലും നയങ്ങളിലെ ഫലങ്ങള്‍ ഉറപ്പാക്കാന്‍ ഉത്തരവാദിത്ത സംവിധാനങ്ങളും പ്രയോഗങ്ങളും അനിവാര്യം- സര്‍വേ
Posted On:
22 JUL 2024 3:24PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2024 ജൂലൈ 22
മദ്ധ്യകാല വീക്ഷണത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ തന്ത്രം ഫലപ്രാപ്തി കൈവരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ രാജ്യത്തിന്റെ ശേഷിയും കഴിവുകളും വര്‍ദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച 2023-24ലെ സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പുരോഗതി നിലനിര്‍ത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനും സ്വയം പുനര്‍നിര്‍മ്മിക്കാനും പുനരുജ്ജീവിപ്പിക്കാനും ഗവണ്‍മെന്റ് സംവിധാനങ്ങളില്‍ സമര്‍പ്പിത നിക്ഷേപം ആവശ്യമാണെന്ന് സര്‍വേ പറയുന്നു. 2014 മുതല്‍, നിര്‍ണ്ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും പൗരന്മാരുടെ ക്ഷേമം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നേരിട്ടുള്ള ആനുകൂല്യ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഈ പരിവര്‍ത്തന ശ്രമങ്ങളുടെ കേന്ദ്രബിന്ദു സിവില്‍ സര്‍വീസാണെന്നും അതില്‍ പറയുന്നു.
മിഷന്‍ കര്‍മ്മയോഗി ആരംഭിച്ചതിലൂടെ രാജ്യത്തിന്റെ ശേഷി കെട്ടിപ്പടുക്കുന്നതിനുള്ള വെല്ലുവിളിയോട് ഗവണ്‍മെന്റ് പ്രതികരിച്ചതായി ചൂണ്ടിക്കാട്ടുന്ന സര്‍വേ, ഇത് പ്രശ്നത്തെ കൂടുതല്‍ ലഘുവായ ഉപ ഘടകങ്ങളായി പുനര്‍നിര്‍മ്മിക്കുന്നുവെന്നും വ്യക്തമാക്കുന്നു. ജോലിസ്ഥലത്തെ പങ്കുകളെയും തൊഴിലാളികളുടെ കഴിവുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കാര്യശേഷി നിര്‍മ്മാണവും മാനവവിഭവശേഷി പരിപാലന സംവിധാനങ്ങളും തമ്മില്‍ അനിവാര്യമായ ഒരു പാലം ഈ പ്രോഗ്രാം നിര്‍മ്മിക്കുന്നുവെന്നാണ് അതില്‍ പറയുന്നത്.
സേവനത്തിനു മുമ്പുള്ള പരിശീലനത്തിന്റെയും നിലവിലുള്ള പ്രൊഫഷണല്‍ വികസനത്തിന്റെയും അടിസ്ഥാനത്തില്‍, ഒരു സിവില്‍ സര്‍വെന്റിന് അവരുടെ പങ്ക് നന്നായി നിര്‍വഹിക്കുന്നതിന് ആവശ്യമായ പ്രത്യേക കഴിവുകള്‍ രൂപപ്പെടുത്തുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകള്‍ രൂപകല്‍പ്പന ചെയ്യാമെന്നും സര്‍വേ പറയുന്നു. സിവില്‍ സര്‍വെന്റുകള്‍ക്ക് തങ്ങളുടെ കാര്യക്ഷത :ആവശ്യങ്ങളും വിടവുകളും പിന്തുടരുന്നതിനും അറിവുകള്‍ പങ്കുവയ്ക്കുന്നതിനും വകുപ്പുകളെക്കുറിച്ച് പഠിക്കുന്നതിനും കൃത്യമായി തയാറാക്കിയതും ആവശ്യാടിസ്ഥാനത്തില്‍ കാര്യശേഷി നിര്‍മ്മിക്കുന്നതുമായ മോഡ്യൂളുകള്‍ അവര്‍ക്ക് പ്രാപ്തമാക്കുന്ന ഒരു കേന്ദ്ര നോഡ് ആയി അതിവേഗം ഐ ഗോട്ട് കര്‍മ്മയോഗി പ്ലാറ്റ്ഫോം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സമീപ വര്‍ഷങ്ങളില്‍, സുതാര്യമായ ഒരു പ്രക്രിയയിലൂടെ കേന്ദ്ര മന്ത്രാലയങ്ങളിലെ മുതിര്‍ന്ന റാങ്കുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രിയില്‍ ഗവണ്‍മെന്റ് ഒരു സുപ്രധാന തുടക്കം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഗണ്യമായി വിപുലീകരിക്കേണ്ടതുണ്ടെന്നും സര്‍വേ കൂട്ടിച്ചേര്‍ക്കുന്നു. കഴിവുകള്‍, അഭിരുചികള്‍, മനോഭാവങ്ങള്‍ എന്നിവ റീചാര്‍ജ് ചെയ്യുന്നതിനും റീബൂട്ട് ചെയ്യുന്നതിനുമായി എല്ലാ സ്‌പെഷ്യാലിറ്റികളിലും സിവില്‍ സര്‍വീസുകാര്‍ക്കുള്ള അടിസ്ഥാനപരവും മിഡ്-കരിയര്‍ പരിശീലനവും പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ടെന്നും അത് പറയുന്നു.
സീനിയര്‍ റോളുകളിലെ ആവശ്യങ്ങളിലേക്ക് വളരുന്നതിനും ഉല്‍പ്പാദനക്ഷമവും ലക്ഷ്യബോധമുള്ളതു മായിരിക്കുന്നതിനും കാലാവധിയുടെ ദൈര്‍ഘ്യം വളരെ പ്രധാനമാണ്. നയപരമായ ഫലങ്ങള്‍ വലിയതോതിലും വേഗത്തിലും ഉറപ്പാക്കാന്‍ ഉത്തരവാദിത്ത സംവിധാനങ്ങളും സമ്പ്രദായങ്ങളും ആവശ്യമായി വരും. ലക്ഷ്യങ്ങളും അളവുകളും സംബന്ധിച്ച് വര്‍ഷം തോറുമുള്ള സംഭാഷണങ്ങള്‍ - വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും - മുതിര്‍ന്ന തലങ്ങളില്‍ പ്രൊഫഷണലിസത്തിനും ഉത്തരവാദിത്തത്തിനും തുടക്കം കുറിക്കും, സര്‍വേ പരാമര്‍ശിക്കുന്നു.
--NS--
(Release ID: 2035431)
Visitor Counter : 75