ധനകാര്യ മന്ത്രാലയം
ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത വൈദ്യുത ഗ്രിഡുകളിൽ ഒന്നായി ഇന്ത്യൻ പവർ ഗ്രിഡ് ഉയർന്നു വരുന്നു: സാമ്പത്തിക സർവേ 2023-24
Posted On:
22 JUL 2024 2:23PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 22, 2024
1,18,740 മെഗാവാട്ട് (MW) കൈമാറ്റം ചെയ്യാനുള്ള മേഖലാനന്തര ശേഷിയും ഒരേ ആവൃത്തിയിൽ പ്രവർത്തിക്കുന്നതുമായ ഏകീകൃത ഗ്രിഡിലേക്ക് ഇന്ത്യയിലെ പവർ ട്രാൻസ്മിഷൻ ബന്ധിപ്പിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഏകീകൃത വൈദ്യുത ഗ്രിഡുകളിൽ ഒന്നായി ഇത് ഉയർന്നുവരുകയാണെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2023-24 പറയുന്നു. 2024 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം, പ്രസരണ സംവിധാനങ്ങൾ 4,85,544 സർക്യൂട്ട് കിലോമീറ്റർ ട്രാൻസ്മിഷൻ ലൈനുകളിലേക്കും 12,51,080 മെഗാ വോൾട്ട് ആംപ് (എംവിഎ) ട്രാൻസ്ഫോമേഷൻ ശേഷിയിലേക്കും വികസിച്ചതായി സർവേ പറയുന്നു.
സാമ്പത്തിക സർവേ പ്രകാരം, 2017 ഒക്ടോബറിൽ സൗഭാഗ്യ ആരംഭിച്ചതിന് ശേഷം ആകെ 2.86 കോടി കുടുംബങ്ങൾ വൈദ്യുതീകരിച്ചു.
പുനരുപയോഗ മേഖല
2030-ഓടെ ഫോസിലിതര സ്രോതസ്സുകളിൽ നിന്ന് 500 ഗിഗാ വാട്ട് (GW) സ്ഥാപിത വൈദ്യുതി ഉത്പാദന ശേഷി കൈവരിക്കാൻ ലക്ഷ്യമിട്ട് നവ-പുനരുപയോഗ ഊർജ്ജ മന്ത്രാലയം പ്രവർത്തിക്കുന്നു. 2024 മാർച്ച് 31 വരെ രാജ്യത്ത് മൊത്തം 190.57 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ (ആർഇ) ശേഷി സ്ഥാപിതമായിട്ടുണ്ടെന്ന് സാമ്പത്തിക സർവേ പറയുന്നു. രാജ്യത്തെ മൊത്തം സ്ഥാപിത ഉൽപാദന ശേഷിയിൽ പുനരുപയോഗ ഊർജ്ജ പങ്ക് 43.12 ശതമാനമാണ്.
2014 നും 2023 നും ഇടയിൽ 8.5 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപം ഇന്ത്യയിലെ ശുദ്ധ ഊർജ്ജ മേഖലയിൽ ഉണ്ടായതായി സർവേ ചൂണ്ടിക്കാട്ടുന്നു. 2024 നും 2030 നും ഇടയിൽ പുനരുപയോഗ ഊർജ്ജ മേഖല ഇന്ത്യയിൽ ഏകദേശം 30.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൂല്യ ശൃംഖലയിലുടനീളം കാര്യമായ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കും.
***
(Release ID: 2035331)
Visitor Counter : 68
Read this release in:
English
,
Urdu
,
Hindi
,
Hindi_MP
,
Marathi
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada