ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സാമൂഹ്യ സേവനങ്ങള്‍ക്കുള്ള ചെലവ് 2017-18 ലെ ജി.ഡി.പി.യുടെ 6.7 % ല്‍ നിന്ന് 2023-24 ല്‍ ജി.ഡി.പിയുടെ 7.8 % ആയി വര്‍ദ്ധിച്ചു


ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് 13.5 കോടി ഇന്ത്യക്കാര്‍ 2015-16 നും 2019-21 നും ഇടയില്‍ രക്ഷപ്പെട്ടതായി കണക്കാക്കുന്നു

Posted On: 22 JUL 2024 2:50PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂലൈ 22

ഗവണ്‍മെന്റ് പരിപാടികളുടെ നടത്തിപ്പും ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലും പരിവര്‍ത്തനപ്പെടുത്തുന്നതിനുമുള്ള പുതിയ സമീപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ സമീപകാല സാമൂഹികവും സ്ഥാപനപരവുമായ പുരോഗതികള്‍ കൈവരിച്ചത്. അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ) പോലുള്ള പദ്ധതികളിലൂടെ അസംഘടിത മേഖലയിലെ തൊഴിലാളികളിലെ ഏറ്റവും അവസാനത്തെ ആളിനുപോലും ആനുകൂല്യം എത്തിക്കല്‍, താങ്ങാനാവുന്ന സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ എന്നിവ ഈ സമീപനത്തില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2023-24ലെ സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 

ബഹുമുഖ ദാരിദ്ര്യത്തിലെ കുറവ്
സാമൂഹിക സേവനങ്ങള്‍ക്കുള്ള ചെലവ് 2017-18 ല്‍ ജി.ഡി.പിയുടെ 6.7 ശതമാനമായിരുന്നതില്‍ നിന്ന് 2023-24ല്‍ ജി.ഡി.പിയുടെ 7.8 ശതമാനമായി ഉയര്‍ന്നു. പരിപാടികളുടെ മെച്ചപ്പെട്ട നിര്‍വ്വഹണത്തോടൊപ്പം മെച്ചപ്പെട്ട സാമ്പത്തിക ഉത്തേജനവും (ദേശീയ) 2015-16 ലെ 0.117 ല്‍ നിന്ന് 2019-21 ല്‍ 0.066 ആയി പകുതിയായി ബഹുമുഖ ദാരിദ്ര്യ സൂചിക (എം.പി.ഐ) കുറച്ചു. തല്‍ഫലമായി, 2015-16 നും 2019-21 നും ഇടയില്‍ 13.5 കോടി ഇന്ത്യക്കാര്‍ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ടതായി കണക്കാക്കപ്പെടുന്നുവെന്ന് സാമ്പത്തിക സര്‍വേ 2023-24 അഭിപ്രായപ്പെട്ടു.
ഗ്രാമീണ ഇന്ത്യ നയിക്കുന്ന ഈ പ്രവണത ബീഹാര്‍, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടാക്കിയത്, 2015-16 നും 2019-21 നും ഇടയില്‍ 3.43 കോടി ആളുകള്‍ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ടുകൊണ്ട് ദരിദ്രരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്.

അസമത്വവും ഗ്രാമീണ-നഗര വിഭജനവും കുറയുന്നു
സാമൂഹിക മേഖലയിലെ വിവിധ മുന്‍കൈകളുടെ ഫലങ്ങള്‍ അസമത്വം കുറയ്ക്കുന്നതിലേക്ക് വിവര്‍ത്തനം ചെയ്തതായും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദശകത്തില്‍ ജിനി കോയഫിഫിഷ്യന്റ് ഗ്രാമീണ മേഖലയില്‍ 0.283 ല്‍ നിന്ന് 0.266 ആയും നഗര മേഖലയില്‍ 0.363 ല്‍ നിന്ന് 0.314 ആയും കുറഞ്ഞു. ഗാമീണ, നഗര പ്രതിശീര്‍ഷ ഉപഭോഗ ചെലവ് (എം.പി.സി.ഇ) തമ്മിലുള്ള വ്യത്യാസം 2011-12 ലെ 83.9 % ല്‍ നിന്ന് 2022-23 ല്‍ 71.2 % ആയി കുറഞ്ഞതോടെ. ഗ്രാമ-നഗര വിഭജനവും ഗണ്യമായി കുറഞ്ഞു.

--NS--


(Release ID: 2035248) Visitor Counter : 71