ധനകാര്യ മന്ത്രാലയം

വ്യാവസായിക മേഖലയില്‍ 9.5 ശതമാനം വളര്‍ച്ച


ഔട്ട്പുട്ടിന്റെ മൊത്തം മൂല്യത്തിന്റെ 47.5 ശതമാനം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലെ ഇന്‍പുട്ടുകളായി ഉപയോഗിച്ചു

Posted On: 22 JUL 2024 2:54PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂലൈ 22

ശക്തമായ 9.5 ശതമാനം വ്യാവസായിക വളര്‍ച്ചയാണ് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2023-24 സാമ്പത്തിക സര്‍വേയുടെ പ്രധാന ഹൈലൈറ്റ്.

 

സാമ്പത്തിക സര്‍വേ പ്രകാരം, കഴിഞ്ഞ ദശകത്തില്‍ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 5.2 ശതമാനം കൈവരിച്ചുകൊണ്ട് ഇന്ത്യന്‍ വ്യാവസായിക മേഖലയില്‍ ഉല്‍പ്പാദനരംഗം മുന്‍പന്തിയില്‍ തുടര്‍ന്നു. ഈ മേഖലയ്ക്ക് 2023 സാമ്പത്തിക വര്‍ഷത്തില്‍ 14.3 ശതമാനം മൊത്ത മൂല്യവര്‍ദ്ധനവും അതേ കാലയളവില്‍ 35.2 ശതമാനം ഉല്‍പാദന വിഹിതവും ഉണ്ടായിരുന്നു, ഇത് ഈ മേഖലയ്ക്ക് കാര്യമായ പിന്നാക്ക-മുന്നേറ്റ ബന്ധങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്നു. ഉല്‍പ്പാദനത്തിന്റെ എച്ച്.എസ്.ബി.സി ഇന്ത്യ പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചികയും (പി.എം.ഐ) 2024 സാമ്പത്തിക വര്‍ഷത്തിലെ എല്ലാ മാസങ്ങളിലും 50 എന്ന പരിധിക്ക് മുകളിലായിരുന്നു, ഇത് ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയുടെ സുസ്ഥിര വിപുലീകരണത്തിന്റെയും സ്ഥിരതയുടെയും തെളിവാണ്.

രാജ്യത്തെ മൊത്തം ഉല്‍പ്പാദന മൂല്യത്തിന്റെ 47.5 ശതമാനവും ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലെ (ഇന്റര്‍-ഇന്‍ഡസ്ട്രി ഉപഭോഗം) ഇന്‍പുട്ടുകളായി ഉപയോഗിക്കുന്നതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. അന്തര്‍-വ്യവസായ ഉപഭോഗത്തിന്റെ 50 ശതമാനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്, അതേ സമയം, എല്ലാ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളിലും (കൃഷി, വ്യവസായം, സേവനങ്ങള്‍) ഉപയോഗിക്കുന്ന ഇന്‍പുട്ടുകളുടെ ഏതാണ്ട് 50 ശതമാനം വിതരണവും ചെയ്യുന്നു.

 

Annotation 2024-07-21 140347.png

മുന്‍കാലങ്ങളില്‍ ഭൗതിക അടിസ്ഥാനസൗകര്യം, ലോജിസ്റ്റിക്‌സ്, കംപ്ലയന്‍സ് തടസ്സങ്ങള്‍ എന്നിവ ശേഷി സൃഷ്ടിയും വികാസവും മന്ദഗതിയിലാക്കി. ഈ നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ എടുത്തുകളഞ്ഞതായി സര്‍വേ ശുഭാപ്തിവിശ്വാസത്തോടെ സൂചിപ്പിക്കുന്നു. ഭൗതിക അടിസ്ഥാനസൗകര്യങ്ങളും ബന്ധിപ്പിക്കലും അതിവേഗം മെച്ചപ്പെടുകയാണെന്നും സര്‍വേ പറയുന്നു. ചരക്ക് സേവന നികുതി നിരവധി ചരക്കുകള്‍ക്കായി ഒരൊറ്റ വിപണി സൃഷ്ടിച്ചുവെന്നും ഇത് വലിയതോതിലെ ഉല്‍പ്പാദനം സാദ്ധ്യമാക്കുന്നുവെന്നും അത് അഭിപ്രായപ്പെടുന്നു. ദീര്‍ഘകാല നിക്ഷേപത്തില്‍ സ്വകാര്യമേഖലയുടെ പങ്കിനൊപ്പം നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ പ്രാധാന്യത്തിനും സര്‍വേ അടിവരയിടുന്നു. മത്സരശേഷി വര്‍ദ്ധിപ്പിക്കുകയും ഇന്ത്യന്‍ ഉല്‍പ്പാദന മേഖല വിപുലീകരിക്കുകയും ചെയ്യുന്നത് അര്‍ദ്ധ നൈപുണ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രധാനമാണ്, അങ്ങനെ വികസനം ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കാം.

 

--NS--



(Release ID: 2035237) Visitor Counter : 16