പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആർ ബാലസുബ്രഹ്മണ്യത്തിന്റെ ‘പവർ വിത്തിൻ: ദ ലീഡർഷിപ്പ് ലെഗസി ഓഫ് നരേന്ദ്ര മോദി’ എന്ന പുസ്തകത്തിൽ ഒപ്പിട്ട് പ്രധാനമന്ത്രി

Posted On: 17 JUL 2024 8:28PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡോ. ആർ ബാലസുബ്രഹ്മണ്യവുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ ‘പവർ വിത്തിൻ: ദ ലീഡർഷിപ്പ് ലെഗസി ഓഫ് നരേന്ദ്ര മോദി’ എന്ന പുസ്തകത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തു. പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃയാത്രയെ ചിത്രീകരിക്കുകയും പാശ്ചാത്യ-ഇന്ത്യൻ കാഴ്ചപ്പാടുകളിലൂടെ വ്യാഖ്യാനിക്കുകയും പൊതുസേവന ജീവിതം ആഗ്രഹിക്കുന്നവർക്കു മാർഗരേഖ നൽകുന്നതിന് അവയെ സംയോജിപ്പിക്കുകയും ചെയ്യുന്നു.

“ഇന്നു പകൽ ഡോ. ആർ ബാലസുബ്രഹ്മണ്യത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ പുസ്തകത്തിലും ഒപ്പിട്ടു. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ”: ഡോ. ആർ ബാലസുബ്രഹ്മണ്യത്തിന്റെ എക്സ് പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചു.

*****

-NS-

(Release ID: 2033910) Visitor Counter : 62