പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അധികാരമേറ്റ നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 02 JUL 2024 8:22PM by PIB Thiruvananthpuram

നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേറ്റ ഡിക്ക് ഷ്‌കോഫിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പുനരുപയോഗ ഊര്‍ജം, ജല പരിപാലനം, കൃഷി തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് പങ്കാളിത്തം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീ മോദി പറഞ്ഞു.


''നെതര്‍ലാന്‍ഡ്സിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റ ഡിക്ക് ഷ്കോഫിന് അഭിനന്ദനങ്ങള്‍. പുനരുപയോഗ ഊര്‍ജം, ജല പരിപാലനം, കൃഷി, ചലനക്ഷമത, പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ഇന്ത്യ-നെതര്‍ലാന്‍ഡ്‌സ് പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നു'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു

 

SK

(Release ID: 2030317) Visitor Counter : 70