പ്രധാനമന്ത്രിയുടെ ഓഫീസ്‌

രവീന്ദ്ര ജഡേജ ക്രിക്കറ്റിനു നൽകിയ സംഭാവനകളെ ശ്ലാഘിച്ച് പ്രധാനമന്ത്രി

Posted On: 30 JUN 2024 7:14PM by PIB Thiruvananthpuram

വിവിധ മേഖലകളിൽ വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച രവീന്ദ്ര ജഡേജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. താരം ടി20 ​മൈതാനത്തു നടത്തിയ ആവേശ്വോജ്വല പ്രകടനങ്ങളെയും ശ്രീ മോദി പ്രശംസിച്ചു.

അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് ഈ ഓൾറൗണ്ടർ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

"പ്രിയപ്പെട്ട രവീന്ദ്ര ജഡേജ,

ഓൾറൗണ്ടർ എന്ന നിലയിൽ താങ്കൾ അസാധാരണമായ പ്രകടനമാണ് നടത്തിയത്. താങ്കളുടെ സ്റ്റൈലിഷ് സ്ട്രോക്ക് പ്ലേ, സ്പിൻ, മികച്ച ഫീൽഡിങ് എന്നിവയെ ക്രിക്കറ്റ് പ്രേമികൾ അഭിനന്ദിക്കുന്നു. വർഷങ്ങളായി ടി20 ​മൈതാനത്തു നടത്തിയ ആവേശ്വോജ്വല പ്രകടനങ്ങൾക്ക് നന്ദി. താങ്കളുടെ ഇനിയുള്ള ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ."

 

***

--SK--

(Release ID: 2029771) Visitor Counter : 23