പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഫോണിൽ വിളിച്ച് അ‌ഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

Posted On: 30 JUN 2024 2:06PM by PIB Thiruvananthpuram

ഐസിസി പുരുഷ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഫോണിൽ വിളിച്ച് അ‌ഭിനന്ദിച്ചു. ടൂർണമെന്റിൽ ടീം അംഗങ്ങൾ പ്രകടിപ്പിച്ച കഴിവിനെയും മനോഭാവത്തെയും ശ്രീ മോദി അഭിനന്ദിച്ചു.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളോടു സംസാരിക്കുകയും ടി20 ലോകകപ്പിലെ മാതൃകാപരമായ വിജയത്തിന് അവരെ അഭിനന്ദിക്കുകയും ചെയ്തു. ടൂർണമെന്റിലുടനീളം അവർ മികച്ച കഴിവും മനോഭാവവും പ്രകടിപ്പിച്ചു. ഓരോ കളിക്കാരന്റെയും പ്രതിബദ്ധത ഏറെ പ്രചോദനകരമാണ്.”

ടൂർണമെന്റിലുടനീളം ഇന്ത്യൻ ടീം നടത്തിയ മികച്ച പ്രകടനത്തിനും അ‌ചഞ്ചലമായ പ്രതിബദ്ധതയ്ക്കും ടീം ക്യാപ്റ്റൻ രോഹിത് ശർമ, പരിചയസമ്പന്നനായ ബാറ്റർ വിരാട് കോഹ്ലി, പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നിവരെ പ്രത്യേകം പരാമർശിച്ച് ശ്രീ മോദി എക്സ് പോസ്റ്റുകൾ കുറിച്ചു.

 

Spoke to the Indian 🏏 team and congratulated them on their exemplary success at the T20 World Cup. They have shown excellent skill and spirit throughout the tournament. Each player’s commitment is very motivating. 🇮🇳 🏆

— Narendra Modi (@narendramodi) June 30, 2024

“പ്രിയപ്പെട്ട രോഹിത് ശർമ, 

താങ്കളുടേതു മികച്ച വ്യക്തിത്വമാണ്. താങ്കളുടെ ആക്രമണാത്മക മനോഭാവവും ബാറ്റിങ്ങും ക്യാപ്റ്റൻസിയും ഇന്ത്യൻ ടീമിനു പുതിയ മാനം നൽകി. താങ്കളുടെ ടി20 കരിയർ സ്നേഹപൂർവ്വം ഓർക്കപ്പെടും. ഇന്നു നേരത്തെ താങ്കളോടു സംസാരിക്കാനായതിൽ സന്തോഷമുണ്ട്.”

 

Dear @ImRo45,

You are excellence personified. Your aggressive mindset, batting and captaincy has given a new dimension to the Indian team. Your T20 career will be remembered fondly. Delighted to have spoken to you earlier today. pic.twitter.com/D5Ue9jHaad

— Narendra Modi (@narendramodi) June 30, 2024

“പ്രിയപ്പെട്ട വിരാട് കോഹ്‌ലി,

താങ്കളോടു സംസാരിക്കാനായതിൽ സന്തോഷം. ഫൈനലിലെ ഇന്നിങ്സ് പോലെ, താങ്കൾ ഇന്ത്യൻ ബാറ്റിങ്ങിനു മികച്ച രീതിയിൽ താങ്ങേകി. കളിയുടെ എല്ലാ രൂപത്തിലും താങ്കൾ തിളങ്ങി. ടി20 ക്രിക്കറ്റിനെ താങ്കളുടെ അ‌ഭാവം ബാധിക്കും. എന്നാൽ, പുതുതലമുറയിലെ കളിക്കാരെ താങ്കൾ തുടർന്നും പ്രചോദിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്.”

Dear @imVkohli,

Glad to have spoken to you. Like the innings in the Finals, you have anchored Indian batting splendidly. You’ve shone in all forms of the game. T20 Cricket will miss you but I am confident you’ll continue to motivate the new generation of players. pic.twitter.com/rw8fKvgTbA

— Narendra Modi (@narendramodi) June 30, 2024

“പരിശീലനമേഖലയിൽ രാഹുൽ ദ്രാവിഡിൻ്റെ അവിശ്വസനീയമായ യാത്ര ഇന്ത്യൻ ക്രിക്കറ്റിന്റെ വിജയത്തിനു കളമൊരുക്കി. 

അദ്ദേഹത്തിന്റെ അചഞ്ചലമായ അർപ്പണബോധവും തന്ത്രപരമായ ഉൾക്കാഴ്ചകളും ശരിയായ പ്രതിഭകളെ പരിപോഷിപ്പിച്ചതും ടീമിനെ മാറ്റിമറിച്ചു.

അദ്ദേഹത്തിന്റെ സംഭാവനകൾക്കും തലമുറകൾക്കു  പ്രചോദനമേകിയതിനും ഇന്ത്യ അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ലോകകപ്പ് ഉയർത്തുന്നതു കാണുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്. അദ്ദേഹത്തെ അഭിനന്ദിക്കാനായതിൽ ഞാൻ ഏറെ ആഹ്ലാദവാനാണ്.”

Rahul Dravid’s incredible coaching journey has shaped the success of Indian cricket.

His unwavering dedication, strategic insights and nurturing the right talent have transformed the team.

India is grateful to him for his contributions and for inspiring generations. We are… pic.twitter.com/8MKSPqztDV

— Narendra Modi (@narendramodi) June 30, 2024

****

NS

 

 

 

 



(Release ID: 2029692) Visitor Counter : 67