സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം

"തീരുമാനം എടുക്കുന്നതിൽ ഡാറ്റയുടെ ഉപയോഗം" എന്ന വിഷയത്തിൽ 18-ാമത് “സ്റ്റാറ്റിസ്റ്റിക്‌സ് ദിനം” ഇന്ന് ആചരിച്ചു .

Posted On: 29 JUN 2024 2:48PM by PIB Thiruvananthpuram


ന്യൂ ഡൽഹി : ജൂൺ 29  , 2024

സ്ഥിതിവിവരക്കണക്ക്, സാമ്പത്തിക ആസൂത്രണം എന്നീ മേഖലകളിൽ പ്രൊഫസർ (അന്തരിച്ച) പ്രശാന്ത ചന്ദ്ര മഹലനോബിസ് നൽകിയ ശ്രദ്ധേയമായ സംഭാവനകളെ മാനിച്ച്, ഇന്ത്യാ ഗവൺമെൻ്റ്  എല്ലാവർഷവും അദ്ദേഹത്തിൻ്റെ ജന്മദിനമായ ജൂൺ 29 ന്  "സ്റ്റാറ്റിസ്റ്റിക്സ് ദിനം" ആയി ആചരിക്കുന്നു. രാജ്യത്തിൻ്റെ വികസനത്തിനായുള്ള സാമൂഹിക-സാമ്പത്തിക ആസൂത്രണത്തിലും നയരൂപീകരണത്തിലും സ്ഥിതിവിവരക്കണക്കുകളുടെ പങ്കിനെയും പ്രാധാന്യത്തെയും കുറിച്ച് പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് യുവതലമുറക്കിടയിൽ  അവബോധം സൃഷ്ടിക്കുക എന്നതാണ് സ്ഥിതിവിവരക്കണക്ക് ദിനം ആഘോഷിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം.

2007 മുതൽ, സമകാലിക ദേശീയ പ്രാധാന്യമുള്ള വിഷയവുമായി എല്ലാ വർഷവും സ്റ്റാറ്റിസ്റ്റിക്‌സ് ദിനം ആഘോഷിക്കുന്നു. 2024 ലെ ദിനാചരണത്തിന്റെ  പ്രമേയം "തീരുമാനം എടുക്കുന്നതിൽ  ഡാറ്റയുടെ ഉപയോഗം" എന്നതാണ്.  ഏത് മേഖലയിലും കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിന് 'ഡാറ്റാധിഷ്ഠിത തീരുമാനം ' എന്ന ആശയം പ്രധാനമാണ്. കൂടാതെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് ഉത്ഭവിക്കുന്ന  വിവരങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിനും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും, ഇത് പ്രധാനമാണ് .  


2024 ലെ സ്റ്റാറ്റിസ്റ്റിക്‌സ് ദിനത്തിൻ്റെ പ്രധാന പരിപാടി ന്യൂഡൽഹിയിലെ ഡൽഹി കന്റോൺമെന്റിലുള്ള മനേക് ഷാ സെൻ്ററിൽ സംഘടിപ്പിച്ചു. മുഖ്യാതിഥിയായ 16-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗരിയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനം രൂപപ്പെടുത്തുന്നതിൽ പ്രൊഫ.പി.സി.മഹലനോബിസ് വഹിച്ച പങ്ക് അദ്ദേഹം വിശദീകരിച്ചു . രാജ്യം,അതിൻ്റെ വികസന പാതയിലൂടെ സഞ്ചരിക്കുന്നതിന് ഡാറ്റാധിഷ്ഠിത നയരൂപീകരണം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ പ്രൊഫ. രാജീവ ലക്ഷ്മൺ കരന്ദിക്കർ, എംഒഎസ്പിഐ സെക്രട്ടറി ഡോ. സൗരഭ് ഗാർഗ് എന്നിവരും പരിപാടിയെ അഭിസംബോധന ചെയ്തു.

ഡാറ്റ, കൂടുതൽ ലഭ്യവും ഉപയോഗയോഗ്യവുമാക്കേണ്ടതിൻ്റെ ആവശ്യകത എൻഎസ്‌സി ചെയർമാൻ എടുത്ത് പറഞ്ഞു. കൂടാതെ ഡാറ്റ ഉൽപ്പാദിപ്പിക്കുന്നതിന് ഇൻഫർമേഷൻ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങൾ തുടരേണ്ടതുണ്ടെന്ന് നിർദ്ദേശിച്ചു. 

 
കമ്പ്യൂട്ടർ-എയ്ഡഡ് പേഴ്‌സണൽ ഇൻ്റർവ്യൂ (CAPI), പുതിയ സർവേകൾ, ഉപയോക്തൃ ഇടപഴകൽ പ്രവർത്തനം തുടങ്ങിയവയിലെ  സമയ നഷ്ടം കുറയ്ക്കുന്നതിനുള്ള നടപടികളും  പുതുതായി സമാരംഭിച്ച ഇ സംഖ്യികി (eSankhyiki )പോർട്ടലും ഉൾപ്പെടെ  മന്ത്രാലയത്തിൻ്റെ സമീപകാല സംരംഭങ്ങൾ , മന്ത്രാലയം സെക്രട്ടറി സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

 കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാനങ്ങൾ  /കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഗവൺമെൻ്റ്   ഉദ്യോഗസ്ഥർ,  ലോകബാങ്ക്, യുഎൻ ഏജൻസികൾ  തുടങ്ങിയെ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ, മറ്റ് പങ്കാളികളും പരിപാടിയിൽ പങ്കെടുത്തു . മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പരിപാടി വെബ്-കാസ്റ്റ്/ലൈവ് സ്ട്രീം ചെയ്തു .

എല്ലാ വർഷവും സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിൽ (അതായത്, ജൂൺ 29-ന്),പുതുക്കിയ സുസ്ഥിര വികസന ലക്ഷ്യങ്ങൾ - ദേശീയ സൂചിക ചട്ടക്കൂട് (SDGs- NIF) അടിസ്ഥാനമാക്കി,  സമയക്രമത്തിലുള്ള ഡാറ്റ സഹിതം, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട്, അതിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 2 കൈപുസ്തകങ്ങൾ എന്നിവ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കും. അതനുസരിച്ച്, ഇനിപ്പറയുന്ന മൂന്ന് റിപ്പോർട്ടുകൾ പുറത്തിറക്കി :

1.സുസ്ഥിര വികസന ലക്ഷ്യങ്ങൾ -ദേശീയ സൂചിക ചട്ടക്കൂട് പുരോഗതി റിപ്പോർട്ട്, 2024’.
2. 'സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഡാറ്റ സ്നാപ്പ്ഷോട്ട്-ദേശീയ സൂചിക ചട്ടക്കൂട് 2024'
3. ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ- ദേശീയ സൂചക ചട്ടക്കൂട്, 2024’

 ഈ റിപ്പോർട്ടുകൾ MoSPI-യുടെ വെബ്‌സൈറ്റിൽ (www.mospi.gov.in) ലഭ്യമാണ് . രാജ്യത്ത് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളുടെ സുഗമമായ വിതരണത്തിന്, സമഗ്രമായ ഒരു ഡാറ്റാ മാനേജ്മെൻ്റും പങ്കിടൽ സംവിധാനവും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം eSankhyiki പോർട്ടൽ (https://esankhyiki.mospi.gov.in) ആരംഭിച്ചു. MoSPI യുടെ വെബ്സൈറ്റ് (https://mospi.gov.in/) വഴിയും പോർട്ടലിൽ പ്രവേശിക്കാൻ കഴിയും. ആസൂത്രകർ, നയരൂപകർത്താക്കൾ, ഗവേഷകർ, പൊതുജനങ്ങൾ എന്നിവർക്ക് സമയബന്ധിതമായി വിവരങ്ങൾ നൽകുക എന്നതിന് ഇത് ലക്ഷ്യമിടുന്നു . eSankhyiki പോർട്ടലിൽനിന്ന് എളുപ്പത്തിൽ ഡാറ്റ നേടുന്നതിനും പുനരുപയോഗിക്കാനും സഹായിക്കുന്ന രണ്ട് വിഭാഗങ്ങളുണ്ട്, അതായത്:

ഡാറ്റ കാറ്റലോഗ്: ദേശീയ അക്കൗണ്ട് സ്‌റ്റാറ്റിസ്റ്റിക്‌സ്, ഉപഭോക്തൃ വില സൂചിക, വ്യാവസായിക ഉൽപ്പാദന സൂചിക, വ്യവസായങ്ങളുടെ വാർഷിക സർവേ, കൃത്യമായ ഇടവേളകളിലെ തൊഴിലാളി സർവേ, ഗാർഹിക ഉപഭോഗ ചെലവ് സർവേ തുടങ്ങിയ മന്ത്രാലയത്തിൻ്റെ പ്രധാന ഡാറ്റകൾ  അസറ്റുകൾ ഒരിടത്ത് ലഭ്യമാക്കുന്നു.

മാക്രോ സൂചകങ്ങൾ: ഇത് ഫിൽട്ടറിംഗിനും ദൃശ്യവൽക്കരണത്തിനും കഴിയുന്ന വിധത്തിൽ പ്രധാന സ്ഥൂല(macro) സൂചകങ്ങളുടെ സമയ ശ്രേണി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇഷ്‌ടാനുസൃത ഡാറ്റാസെറ്റുകൾ, വിഷ്വലൈസേഷനുകൾ എന്നിവ ഡൗൺലോഡ് ചെയ്യാനും API-കൾ വഴി അവ ലഭ്യമാക്കാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ അതുവഴി ഡാറ്റയുടെ പുനരുപയോഗം വർദ്ധിപ്പിക്കുന്നു. നിലവിൽ, ഈ വിഭാഗത്തിൽ MoSPI-യുടെ നാല് പ്രധാന വിവരങ്ങൾ  ഉൾപ്പെടുന്നു: ദേശീയ അക്കൗണ്ട് സ്ഥിതിവിവരക്കണക്ക്, ഉപഭോക്തൃ വില സൂചിക, വ്യാവസായിക ഉൽപ്പാദന സൂചിക,കഴിഞ്ഞ പത്ത് വർഷത്തെ ഡാറ്റ ഉൾക്കൊള്ളുന്ന വ്യവസായങ്ങളുടെ വാർഷിക സർവേ എന്നിവയാണവ
 
SKY


(Release ID: 2029573) Visitor Counter : 39