മന്ത്രിസഭ

2024-25 വിപണനകാലയളവിൽ ഖാരിഫ് വിളകൾക്കുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 19 JUN 2024 7:55PM by PIB Thiruvananthpuram

2024-25 വിപണനകാലയളവിൽ അനുശാസിക്കുന്ന എല്ലാ ഖാരിഫ് വിളകൾക്കും കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

കർഷകർക്ക് ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായാണ് 2024-25 വിപണനകാലയളവിൽ ഖാരിഫ് വിളകളുടെ MSP ഗവണ്മെന്റ് വർധിപ്പിച്ചത്. എണ്ണക്കുരുക്കൾക്കും പയർവർഗങ്ങൾക്കും മുൻവർഷത്തെ അപേക്ഷിച്ച് MSP-യിൽ ഏറ്റവും ഉയർന്ന വർധനയാണ് [നൈജർസീഡ് (ക്വിന്റലിന് 983 രൂപ), എള്ള് (ക്വിന്റലിന് 632 രൂപ), തുവര/അർഹർ (ക്വിന്റലിന് 550)] ശുപാർശ ചെയ്തിട്ടുള്ളത്.

2024-25 വിപണനകാലയളവിൽ എല്ലാ ഖാരിഫ് വിളകൾക്കുമുള്ള കുറഞ്ഞ താങ്ങുവില

രൂപ ക്വിന്റലിന്

 

വിളകൾ

MSP
2024-25

ചെലവ് * KMS
2024-25

ചെലവുകഴിച്ചുള്ള ലാഭം (%)

MSP
2023-24

2023-24 നെ അപേക്ഷിച്ച് 2024-25MSPയിലെ വർധന

 

ധാന്യങ്ങൾ

 

 

 

 

 

 

 

നെല്ല്

സാധാരണ

2300

1533

50

2183

117

 

ഗ്രേഡ് എ ^

2320

-

-

2203

117

 

മണിച്ചോളം

ഹൈബ്രിഡ്

3371

2247

50

3180

191

 

മാൽദാണ്ഡി "

3421

-

-

3225

196

 

ബജ്റ

2625

1485

77

2500

125

 

കൂവരക്

4290

2860

50

3846

444

 

ചോളം

2225

1447

54

2090

135

 

പയർവർഗ്ഗങ്ങൾ

 

 

 

 

 

 

തുവര/അർഹർ

7550

4761

59

7000

550

 

ചെറുപയർ

8682

5788

50

8558

124

 

 

വിളകൾ

MSP
2024-25

ചെലവ് * KMS
2024-25

ചെലവുകഴിച്ചുള്ള ലാഭം (%)

MSP
2023-24

2023-24 നെ അപേക്ഷിച്ച് 2024-25MSPയിലെ വർധന

 

 

 

 

ഉഴുന്ന്

7400

4883

52

6950

450

എണ്ണക്കുരു

 

 

 

 

 

നിലക്കടല

6783

4522

50

6377

406

സൂര്യകാന്തി വിത്ത്

7280

4853

50

6760

520

സോയാബീൻ (മഞ്ഞ)

4892

3261

50

4600

292

എള്ള്

9267

6178

50

8635

632

നൈജർസീഡ്

8717

5811

50

7734

983

വാണിജ്യപരം

 

 

 

 

 

പരുത്തി

(ഇടത്തരം നാര്)

7121

4747

50

6620

501

(നീണ്ട നാര്)

7521

-

-

7020

501

* കൂലിപ്പണി, കാളയ്ക്കുള്ള നിരക്ക്/യന്ത്രത്തിന്റെ നിരക്ക്, ഭൂമി പാട്ടത്തിനെടുത്ത വാടക, വിത്ത്, രാസവളം, മറ്റു വളങ്ങൾ, ജലസേചന നിരക്ക് തുടങ്ങിയവയ്ക്കായുള്ള ചെലവുകളടക്കം എല്ലാ ചെലവുകളും ഉൾപ്പെടുന്നു. ഉപകരണങ്ങളുടെയും കാർഷിക കെട്ടിടങ്ങളുടെയും മൂല്യത്തകർച്ച, പ്രവർത്തന മൂലധനത്തിന്റെ പലിശ, പമ്പ് സെറ്റുകളുടെ പ്രവർത്തനത്തിനുള്ള ഡീസൽ/വൈദ്യുതി, മറ്റു വിവിധ ചെലവുകൾ, കുടുംബാധ്വാനത്തിന്റെ കണക്കാക്കപ്പെടുന്ന മൂല്യം എന്നിവയും ഉൾപ്പെടുന്നു.

നെല്ല് (ഗ്രേഡ് എ), മണിച്ചോളം (മാൽദാണ്ഡി), പരുത്തി (നീണ്ട നാര്) എന്നിവയ്ക്കായി ചെലവുവിവരം പ്രത്യേകം സമാഹരിച്ചിട്ടില്ല.

2024-25 വിപണനകാലയളവിലെ ഖാരിഫ് വിളകളുടെ എംഎസ്‌പി വർധന, അഖിലേന്ത്യാ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് കണക്കാക്കി താങ്ങുവില നിശ്ചയിക്കുമെന്ന 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമാണ്. കർഷകർക്ക് അവരുടെ ഉൽപ്പാദനച്ചെലവ് ഏറ്റവും കൂടുതലായി കണക്കാക്കപ്പെടുന്നത് ബജ്റ (77%), തുവര (59%), ചോളം (54%), ഉഴുന്ന് (52%) എന്നിവയ്ക്കാണ്. ബാക്കിയുള്ള വിളകൾക്ക്, കർഷകർക്ക് അവരുടെ ഉൽപ്പാദനച്ചെലവിന്റെ 50% ലാഭമായി കണക്കാക്കുന്നു.

സമീപ വർഷങ്ങളിൽ, ഈ വിളകൾക്ക് ഉയർന്ന എംഎസ്‌പി വാഗ്ദാനം ചെയ്ത്, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, പോഷക-ധാന്യങ്ങൾ/ശ്രീ അന്ന എന്നിവ ഒഴികെയുള്ള വിളകളുടെ കൃഷിയെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു.

2003-04 മുതൽ 2013-14 വരെയുള്ള കാലയളവിൽ ഖാരിഫ് വിപണന കാലയളവിൽ ഉൾപ്പെട്ട 14 വിളകൾക്ക്, എംഎസ്‌പിയുടെ ഏറ്റവും കുറഞ്ഞ വർധന ബജ്‌റയ്ക്ക് ക്വിന്റലിന് 745 രൂപയും ചെറുപയറിന് ക്വിന്റലിന് പരമാവധി 3130 രൂപയുമായിരുന്നു. 2013-14 മുതൽ 2023-24 വരെയുള്ള കാലയളവിൽ, എംഎസ്‌പിയുടെ ഏറ്റവും കുറഞ്ഞ വർധന ചോളത്തിന് ക്വിന്റലിന് 780 രൂപയും നൈജർസീഡിന് പരമാവധി 4234 രൂപയുമായിരുന്നു. വിശദാംശങ്ങൾ അനുബന്ധം-Iൽ നൽകിയിരിക്കുന്നു.

2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ, ഖാരിഫ് വിപണന കാലയളവിൽ ഉൾപ്പെട്ട 14 വിളകളുടെ സംഭരണം 4675.98 ലക്ഷം മെട്രിക് ടൺ (LMT) ആയിരുന്നപ്പോൾ 2014-15 മുതൽ 2023-24 വരെയുള്ള കാലയളവിൽ ഈ വിളകളുടെ സംഭരണം 7108.65 ലക്ഷം മെട്രിക് ടണ്ണായിരുന്നു. വർഷം തിരിച്ചുള്ള വിശദാംശങ്ങൾ അനുബന്ധം-II-ൽ നൽകിയിരിക്കുന്നു.

2023-24 ലെ ഉൽപ്പാദനത്തിന്റെ മൂന്നാം മുൻകൂർ പ്രതീക്ഷിതനിരക്കു പ്രകാരം, രാജ്യത്തെ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 3288.6 ലക്ഷം മെട്രിക് ടൺ (LMT) ആയി കണക്കാക്കപ്പെടുന്നു. എണ്ണക്കുരു ഉൽപ്പാദനം 395.9 LMT-യുമാണ്. 2023-24 കാലയളവിൽ, അരി, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പോഷക-ധാന്യങ്ങൾ/ശ്രീ അന്ന, പരുത്തി എന്നിവയുടെ ഖാരിഫ് ഉൽപ്പാദനം യഥാക്രമം 1143.7 LMT, 68.6 LMT, 241.2 LMT, 130.3 LMT, 325.2 ലക്ഷം ബേൽസ് എന്നിങ്ങനെ കണക്കാക്കപ്പെടുന്നു.

 

അനുബന്ധം-I

രൂപ ക്വിന്റലിന്

വിളകൾ

MSP
2003-04

MSP
2013-14

MSP
2023-24

  • .

2003-04 നെ അപേക്ഷിച്ച് 2013-14ൽ എംഎസ്പിയിലെ വർധന

  • .

2013-14-നെ അപേക്ഷിച്ച് 2023-24ൽ എംഎസ്പിയിലെ വർധന

 

ധാന്യങ്ങൾ

 

A

B

C

D=B-A

E=C-B

 

നെല്ല്

സാധാരണ

550

1310

2183

760

873

 

ഗ്രേഡ് എ ^

580

1345

2203

765

858

 

മണിച്ചോളം

ഹൈബ്രിഡ്

505

1500

3180

995

1680

 

മാൽദാണ്ഡി എ

-

1520

3225

 

1705

 

ബജ്റ

505

1250

2500

745

1250

 

കൂവരക്

505

1500

3846

995

2346

 

ചോളം

505

1310

2090

805

780

 

പയർവർഗ്ഗങ്ങൾ

 

 

 

 

 

 

തുവര /അർഹർ

1360

4300

7000

2940

2700

 

ചെറുപയർ

1370

4500

8558

3130

4058

 

ഉഴുന്ന്

1370

4300

6950

2930

2650

 

എണ്ണക്കുരു

 

 

 

 

 

 

നിലക്കടല

1400

4000

6377

2600

2377

 

സൂര്യകാന്തി വിത്ത്

1250

3700

6760

2450

3060

 

സോയാബീൻ (മഞ്ഞ)

930

2560

4600

1630

2040

 

എള്ള്

1485

4500

8635

3015

4135

 

നൈജർസീഡ്

1155

3500

7734

2345

4234

 

 

 

വാണിജ്യപരം

 

 

 

 

പരുത്തി

(ഇടത്തരം നാര്)

1725

3700

6620

1975

2920

 

(നീണ്ട നാര്)"

1925

4000

7020

2075

3020

 

 

അനുബന്ധം-II

ഖാരിഫ് വിളകളുടെ സംഭരണം 2004-05 മുതൽ 2013-14 വരെയും 2014-15 മുതൽ 2023-24 വരെയും

എൽഎംടിയിൽ

 

വിളകൾ

2004-05 മുതൽ 2013-14 വരെ

2014-15 മുതൽ 2023-24 വരെ

 

ധാന്യങ്ങൾ

 

A

B

 

നെല്ല്

4,590.39

6,914.98

 

മണിച്ചോളം

1.92

5.64

 

ബജ്റ

5.97

14.09

 

കൂവരക്

0.92

21.31

 

ചോളം

36.94

8.20

 

പയർവർഗ്ഗങ്ങൾ

 

 

 

തുവര /അർഹർ

0.60

19.55

 

ചെറുപയർ

0.00

1

 

ഉഴുന്ന്

0.86

8.75

 

എണ്ണക്കുരു

 

 

 

നിലക്കടല

3.45

32.28

 

സൂര്യകാന്തി വിത്ത്

0.28

 

 

സോയാബീൻ (മഞ്ഞ)

0.01

1.10

 

എള്ള്

0.05

0.03

 

നൈജർസീഡ്

0.00

0.00

 

വാണിജ്യപരം

 

 

 

പരുത്തി

34.59

 

63.41

 

ആകെ

4,675.98

7,108.65

 

 

*****

NK



(Release ID: 2026818) Visitor Counter : 85