പ്രധാനമന്ത്രിയുടെ ഓഫീസ്
അരിവാൾ കോശ രോഗം അഥവാ സിക്കിൾ സെൽ രോഗത്തെ മറികടക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
19 JUN 2024 12:55PM by PIB Thiruvananthpuram
ലോക അരിവാൾ കോശ ദിനമായ ഇന്ന്, ഈ രോഗത്തെ അതിജീവിക്കാൻ തൻ്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു.
ദേശീയ സിക്കിൾ സെൽ അനീമിയ നിർമാർജ്ജന ദൗത്യത്തെ പരാമർശിച്ചുകൊണ്ട്, ഈ ജനിതക രക്ത വൈകല്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും, ഒപ്പം സമാനമായ മറ്റ് പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
"എക്സ്" ഇൽ പ്രധാനമന്ത്രി കുറിച്ച സന്ദേശം :
"ലോക സിക്കിൾ സെൽ ദിനത്തിൽ, ഈ രോഗത്തെ അതിജീവിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. കഴിഞ്ഞ വർഷം ഞങ്ങൾ ആരംഭിച്ച ദേശീയ സിക്കിൾ സെൽ അനീമിയ നിർമ്മാർജ്ജന ദൗത്യത്തിലൂടെ രോഗത്തെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കൽ, സാർവത്രിക പരിശോധനാ സമ്പ്രദായം, രോഗം നേരത്തേ തിരിച്ചറിയൽ, ശരിയായ പരിചരണം തുടങ്ങിയവയ്ക്കായി ഞങ്ങൾ പ്രവർത്തിക്കുന്നു. ഒപ്പം ഈ മേഖലയിൽ സാങ്കേതികവിദ്യയുടെ ശക്തിയും ഞങ്ങൾ പ്രയോജനപ്പെടുത്തുന്നു".
***
--NK--
(रिलीज़ आईडी: 2026530)
आगंतुक पटल : 113
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada