പ്രധാനമന്ത്രിയുടെ ഓഫീസ്‌

അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു


ഉഭയകക്ഷി സഹകരണത്തിലെ, പ്രത്യേകിച്ച് iCET-നു കീഴിലെ പുരോഗതിയെക്കുറിച്ച് എൻഎസ്എ സള്ളിവൻ പ്രധാനമന്ത്രിയോടു വിശദീകരിച്ചു

പുതിയ കാലയളവിൽ ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു

Posted On: 17 JUN 2024 7:35PM by PIB Thiruvananthpuram

 

യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി, പ്രത്യേകിച്ച് സെമികണ്ടക്ടറുകൾ, നിർമിതബുദ്ധി, ടെലികോം, പ്രതിരോധം, നിർണായകധാതുക്കൾ, ബഹിരാകാശം തുടങ്ങിയ നിർണാകയവും ‌ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യാ (ഐസിഇടി) സംരംഭത്തിനു കീഴിലുള്ള പുരോഗതി, എൻഎസ്എ സള്ളിവൻ പ്രധാനമന്ത്രിയെ അറിയിച്ചു.

എല്ലാ മേഖലകളിലും വളരുന്ന ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വേഗതയിലും തോതിലും പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകളുടെ സംയോജനത്തിലും പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

ജി-7 ഉച്ചകോടിയിൽ പ്രസിഡന്റ് ബൈഡനുമായി അടുത്തിടെ നടത്തിയ ക്രിയാത്മക ആശയവിനിമയം പ്രധാനമന്ത്രി അനുസ്മരിച്ചു. ആഗോള നന്മയ്ക്കായി സമഗ്രമായ ആഗോള തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതു തുടരാനും പുതിയ കാലയളവിൽ അതിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുമുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.

--NK--
 



(Release ID: 2025975) Visitor Counter : 42