സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
ഡോ. വീരേന്ദ്ര കുമാർ കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രിയായി ചുമതലയേറ്റു
प्रविष्टि तिथि:
11 JUN 2024 4:19PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 11 ജൂൺ 2024
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രിയായി ഡോ. വീരേന്ദ്ര കുമാർ ഇന്ന് ചുമതലയേറ്റു. തന്നെ ഈ ചുമതല ഏൽപ്പിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ അവസരത്തിൽ, മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കൊപ്പം സഹമന്ത്രി ശ്രീ രാംദാസ് അഠാവലെയും, ശ്രീ ബി എൽ വർമയും സന്നിഹിതരായിരുന്നു. ഡോ. കുമാർ, സഹമന്ത്രി ശ്രീ രാംദാസ് അഠാവലെ, ശ്രീ ബി.എൽ. വർമ്മ എന്നിവരോടൊപ്പം മന്ത്രാലയത്തിൻ്റെ ഇതുവരെയുള്ള നേട്ടങ്ങളെക്കുറിച്ചും വികസിത ഇന്ത്യക്കായുള്ള നിശ്ചയദാർഢ്യവുമായി ബന്ധപ്പെട്ട് ഭാവിയിലേക്കുള്ള മാർഗരേഖയെക്കുറിച്ചും ചർച്ച ചെയ്തു.
ശ്രീ രാംദാസ് അഠാവലെ സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രിയായി ഇന്ന് ചുമതലയേറ്റു.സാമൂഹിക നീതിയുടെയും ശാക്തീകരണത്തിൻ്റെയും ദൗത്യത്തിനായി താൻ തുടർന്നും പ്രവർത്തിക്കുമെന്ന് ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിച്ച ശ്രീ അഠാവലെ പറഞ്ഞു.
SKY/GG
(रिलीज़ आईडी: 2024240)
आगंतुक पटल : 107
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
Odia
,
English
,
Urdu
,
हिन्दी
,
Hindi_MP
,
Marathi
,
Gujarati
,
Tamil
,
Telugu
,
Kannada